ശിവഗിരി: വിഗ്രഹഘോഷയാത്ര തുടങ്ങി
Posted on: 29 Dec 2011
ഇലവുംതിട്ട: ശിവഗിരി തീര്‍ത്ഥാടനനഗറില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണവിഗ്രഹം വഹിച്ചുകൊണ്ട് മൂലൂര്‍ സ്മാരകത്തില്‍നിന്ന് രഥഘോഷയാത്ര പുറപ്പെട്ടു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഘോഷയാത്ര ഉദ്ഘാടനംചെയ്തു.
79 വര്‍ഷം മുമ്പ് മൂലൂര്‍ സ്മാരകത്തില്‍നിന്നാണ് ശിവഗിരിതീര്‍ത്ഥാടനം തുടങ്ങിയത്. കവി മൂലൂര്‍ പദ്മനാഭപ്പണിക്കരുടെ മകന്‍ പി.കെ.ദിവാകരന്റെ നേതൃത്വത്തില്‍ പി.വി.ശങ്കുണ്ണി, പി.വി.രാഘവന്‍, എം.കെ.രാഘവന്‍, പി.കെ.കേശവന്‍ എന്നിവരായിരുന്നു ആദ്യ തീര്‍ത്ഥാടകര്‍. പ്രഥമ തീര്‍ഥാടനത്തിന്റെ സ്മരണയ്ക്കായാണ് ശിവഗിരി മഠത്തിന്റെ അനുമതിയോടെ ഈ വര്‍ഷം മുതല്‍ വിഗ്രഹഘോഷയാത്ര ആരംഭിച്ചത്.
അടുത്തവര്‍ഷം മുതല്‍ പുതിയ വെങ്കലപ്രതിമയായിരിക്കും ഘോഷയാത്രയായി കൊണ്ടുപോവുക. സ്വാമി പ്രകാശാനന്ദ അനുമതിപത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. സച്ചിദാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. കോഴഞ്ചേരി യൂണിയന്‍ സെക്രട്ടറി ഡി.സുരേന്ദ്രന്‍, വി.എസ്.മദന്‍, മുടിത്ര ഭാസ്‌കരപ്പണിക്കര്‍, ആര്‍. അജയകുമാര്‍, കെ.ശശികുമാര്‍, പ്രൊഫ. എം.ആര്‍.സഹൃദയന്‍ തമ്പി എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്ര 29ന് ശിവഗിരിയില്‍ എത്തും.
source:-
http://www.mathrubhumi.com/online/malay ... -29/kerala

News