ഗുരു പൂജ

The articles witten by devotees of SreeNarayanaGurudevan.

ഗുരു പൂജ

Postby gopu » Thu Sep 22, 2011 9:15 am

സ്വാമി വിശാലാനന്ദ കേരള കൌമുദിയില്‍ ചതയദിനത്തില്‍ എഴുതിയത് :

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം

നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"

എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അധരം കൊണ്ടല്ല മറിച്ച്‌ ഹൃദയം കൊണ്ടാണ്. ഗുരുദേവന്റെ പാവനമായ ജീവിതത്തിന്റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ആശാന് ഇത്രയും ആഴമേറിയ വാക്കുകള്‍ കൊണ്ട് "ഗുരുപൂജ " നടത്താന്‍ കഴിഞ്ഞത്.

ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കാന്‍ അവസരമരുളുന്ന പുണ്യ ദിനമാണ് ഗുരുദേവന്റെ തിരുജയന്തി നാള്‍ . ആ മഹാസ്വരൂപത്തിന് മുന്നില്‍ 'തെരുതെരെ വീണു വണങ്ങു' വാനുള്ള അവസരമാണിത്. ആ വീണു വണങ്ങല്‍ കേവലം ശരീരം കൊണ്ടുമാത്രമുല്ലതാവരുത്. മനസും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മവും എല്ലാം ഒത്തുചേര്‍ന്നു കൊണ്ടുള്ള ഒരു വീണു വനങ്ങലായിരിക്കണം അത്. എന്തെന്നാല്‍ ആയുസ്സും വപുസ്സും ആത്മ തപസ്സും നമ്മളാകുന്ന മനുഷ്യ രാശിക്കുവേണ്ടി ബലിയര്‍പ്പിച്ച അവതാര പുരുഷനാണ് ഗുരുദേവന്‍.

മനുഷ്യനെ മനുഷ്യനായി കാണാനും അറിയാനും അനുഭവികാനും പഠിപ്പിച്ച ഗുരുദേവന്‍ മനുഷ്യരിലെ വൈരുധ്യങ്ങളെയും വൈക്രുതങ്ങളെയും സ്ഥിതി ഭേദങ്ങളെയും ഇല്ലാതാക്കാന്‍ ആണ് സാമൂഹ്യ വിപ്ലവത്തിന് വിത്തുകള്‍ വിതച്ചത്. അവ വിതച്ചതും മുളച്ചതും ചെമ്പഴന്തിയിലോ അരുവിപ്പുറ തോ ശിവഗിരിയിലോ ആലുവായിലോ മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ ആണെന്ന് കരുതുന്നത് ഭൂമിശാസ്ത്ര പരമായ നോക്കികാനലിന്റെ ഫലമാണ്. എന്നാല്‍, സാമൂഹികവും ദാര്‍ശനികവുമായ നവോത്ഥാനത്തിനു വിത്തുകള്‍ ഗുരുദേവന്‍ വിതച്ചത് മനുഷ്യ മനസുകളിലാണ്. അതുകൊണ്ട് തന്നെ അവ മുളക്കേണ്ടതും വളരേണ്ടതും വിലയെണ്ടാതുമെല്ലാം മനുഷ്യന്റെ ആന്തരിക തലത്തിലാണ്. പക്ഷെ ഗുരുദേവന്‍ പാകിയ വിത്തുകളെല്ലാം മനുഷ്യ മനസുകളില്‍ യഥാകാലം വേണ്ടുംവണ്ണം മുളക്കാതെ പോയി. അതിനു കാരണക്കാര്‍ നമ്മള്‍ തന്നെ ആണ്. എന്തെന്നാല്‍ ഗുരുദേവന്‍ പറഞ്ഞതില്‍ വളരെ ചെറിയ ഒരംശമേ പലരും കേട്ടുള്ളൂ . കേട്ടതില്‍ തന്നെ ചെറിയൊരംശമേ മനസ്സില്‍ പതിഞ്ഞുള്ളൂ. അവയില്‍ നിന്നും അതിലും ചെരിയോരംശമാണ് പ്രയോഗത്തില്‍ എത്തപ്പെട്ടത്. ഈ കുറവ് കളാണ് ഗുരുസ്വരൂപം നമുക്ക് അകലെയാകാന്‍ കാരണം.

ഗുരുവിനെ ഭക്തിയോടെ ആരാധിക്കുന്നവര്‍ പോലും പലപ്പോഴും പ്രാര്‍ഥനയുടെ ലോകത്തേക്ക് മാത്രം ചുരുങ്ങിപ്പോവുകയാണ്. ഗുരുഭക്തി എന്നത് അധരങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടത് മാത്രമല്ല. ഗുരുദേവന്‍ പറഞ്ഞതിനെ സ്വാംശീകരിച്ചു പ്രവൃത്തിയില്‍ വരുത്തി അത് സ്വജീവിതത്തില്‍ അനുഭവമാക്കി അഭ്യുന്നതിക്ക് അടിസ്ഥാനമായി തീരുമ്പോഴാണ് ഗുരുഭക്തി നിരവാര്‍ണതാകുന്നതും ജീവിതം ധന്യമായി തീരുന്നതും. ഗുരുദേവന്‍ എന്തിനുവേണ്ടിയാണോ അവതരിച്ചത് അതിന്റെ പരിപൂര്‍ണതയാണ് ഗുരുദേവ ഭക്തന്മാരുടെ, ശ്രീനാരായനീയരുടെ ലക്ഷ്യമായി തീരേണ്ടതു.

'മനുഷ്യന്‍ ‍ നന്നായില്ലെങ്കില്‍ ലോകം നന്നായിട്ടെന്തു കാര്യം?' എന്ന് ഗുരുദേവന്‍ ചോദിച്ചത് നമ്മുടെ ഉള്ളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടെണ്ട ഒരു ചോദ്യമാണ്. മതമേതായാലും രാജ്യമെതായാലും ഭാഷ ഏതായാലും 'മനുഷ്യന്‍ നന്നാവണം' അതാണ്‌ ഗുരു വിഭാവന ചെയ്തത്. മനുഷ്യന്റെ നന്നാവലിനു വേണ്ടിയാണ് എല്ലാ മതങ്ങളും ദര്‍ശനങ്ങളും ശാശ്ത്രങ്ങളും സിദ്ധാന്തങ്ങളും രൂപപെട്ടിരിക്കുന്നത്. എന്നാല്‍ അവയില്‍ നിന്നെല്ലാം സ്വാംശീകരിക്കേണ്ട മൂല്യങ്ങളെ മനുഷ്യന് കൈവിട്ടുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കണം. എല്ലാത്തിന്റെയും 'പുറം' മാത്രംമാണ് അധികമാളുകളും കാണുന്നത്.'അകം'അറിയാതെയുള്ള ഈ പുറം കാണലാണ് മനുഷ്യനെ മത്സര ആര്‍ധിയും വാദിയും ദ്വൈതിയും ഒക്കെ ആക്കിതീര്‍ക്കുന്നത്. അതുകൊണ്ട് ഇതൊന്നിനെയും പുറം പോലെ തന്നെ അകവും അറിയണം. അപ്പോള്‍ ഭേദാതികളെല്ലാം kaivittu സര്‍വവും ഏകമായി ഗ്രഹിക്കാനാവും. 'തത്വ ചിന്താഗ്രഹനിതു സര്വവുമെകമായ് ഗ്രഹിക്കും' എന്നാണു ഗുരു മൊഴി. എല്ലാമേകമായാല്‍ പിന്നെ മറ്റൊന്ന് എന്ന് പറയാന്‍ യാതൊന്നും തന്നെ അവശേഷിക്കുക ഇല്ലല്ലോ. അപ്പോള്‍ സര്‍വവും അഖണ്ട ബോധമായി പരിലസിക്കും. അതാണ്‌ ആത്മ സാക്ഷാല്‍ക്കാരം.< Prev Next >
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.