ഒഴുവിലൊടുക്കം

Works of sreenarayana guru

ഒഴുവിലൊടുക്കം

Postby shankara_2000 » Sun Jul 12, 2009 2:23 pm

ഗുരുദേവന്റെ ഒഴുവിലൊടുക്കം മലയാളം തര്‍ജ്ജമയില്‍ ഈ രണ്ടു പദ്യങ്ങള്‍ മാത്രമേ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളൂ.

ആറു മാമറകളാടല്‍ വീശി നില-
നിര്‍ത്തീടുന്നൊരു കളാശ, മാ-
ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു-
ടാഭിഷേക,മറിവീന്നെഴും
കൂരിരുട്ടതു കിഴിച്ചെഴും കിരണനായ-
കന്‍ മമത പോയപോ-
തീറിഴിഞ്ഞ കരുണാമൃതം പൊഴിയുവാ-
നെടുത്തുയരമായ കൈ. 1

ജാല്മതീവ്രതരപക്വ ദുഷ്കൃതരഹ (ഹര)
പ്രപഞ്ചകനവിങ്കല്‍ നി-
ന്നാത്മനിജ്ഞഗുരുഭൂതകേസരി-
യുദിച്ചു ശിഷ്യമദഹസ്തിയെ
സൂക്ഷ്മദൃഷ്ടിയിലടക്കി വേപഥു-
വകറ്റി വയ്ക്കുകിലൊഴിഞ്ഞു മ-
റ്റാത്മബോധമറുവാനസംഖ്യതര-
മഭ്യസിക്കുകിലുമസാദ്ധ്യമാം. 2
shankara_2000
Valuable Contributor
 
Posts: 54
Joined: Tue Jun 23, 2009 10:58 pm

Return to Works of sreenarayana guru

Who is online

Users browsing this forum: No registered users and 0 guests