ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

The articles witten by devotees of SreeNarayanaGurudevan.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

Postby gopu » Sat Jul 13, 2013 8:31 am

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയോരകാരം ഒരു ഭേധവുമില്ലതില്‍
മനുഷ്യന് ഒരു ജാതി ആണ് ഉള്ളത് , അവനു ഒരു മതം ആണു ഉള്ളത് , അവനു ഒരു ദൈവം ആണു ഉള്ളത് , എല്ലാ മനുഷ്യരുടെയും ജനനം ഒരേ മാതിരി ആണു, എല്ലാ മനുഷ്യരുടെയും അകാരവും ഒരേ മാതിരി ആണ് , ഇതിലൊന്നും മനുഷ്യര്‍തമ്മില്‍ഒരു ഭേദവും ഇല്ല .
ജാതിയുടെ വശത്ത് നിന്ന് നോക്കിയാല്ലും, മതത്തിന്‍റെ വശത്തു നിന്ന് കൊണ്ട് നോക്കിയാല്ലും , ഈശ്വരവിശ്വാസത്തിന്‍റെ വശത്തു നിന്ന് നോക്കിയല്ലും മനുഷ്യര്‍തമ്മില്‍ഉള്ള സമത്വം ആണു ഗുരു ഇവിടെ അടിവരയിട്ടു കനിക്കുനത് ."മനുഷ്യത്തം" എന്നത് ആണു എല്ലാ മനുഷ്യരില്ലും ഉള്ള ജാതിലക്ഷണം എന്ന് ഗുരുദേവന്‍പറയുന്നു.മനുഷ്യന്‍എന്നാ ജാതിയില്‍സകല മനുഷ്യരും പെടും!!

ഒരു ജാതി
============
' ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷന്' എന്ന സുക്തതിന്റെ പരുള്‍മനസിലാകാന്‍ശ്രിമിച്ചവര്‍ 'ജാതി വേണ്ട, മതം വേണ്ട,ദൈവം വേണ്ട, മനുഷ്യന്' എന്നാക്കി അതിനെ മാറ്റാനും ഇടയുണ്ട് . 'ഒരു ജാതി' എന്ന് ഗുരു പറയുമ്പോള്‍മനുഷ്യന്‍ഒരു ജാതിയില്‍പെട്ടത് എന്ന് ആണു അര്‍ത്ഥമാക്കുന്നത്. ആ ഒരു ജാതിയുടെ ലക്ഷണം ആണ് മനുഷ്യത്തം. അതായത്‌മനുഷ്യത്തം എന്ന ഒരു ജാതി ഉള്ളത് ആണ് എന്ന് ഗുരു തറപ്പിച്ചു പറയുന്നു. എന്നാല്‍ജാതി വേണ്ട എന്ന്‍വ്യക്യതാവ്‌പറയുമ്പോള്‍ആകട്ടെ, വാസ്തവത്തില്‍ഇല്ലാത്തതും മനുഷ്യരില്‍അധ്യാരോപിച്ചിരിക്കുനതും പലതരം അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കും ഇടവരുതിയിട്ടുള്ളതുമായ സമൂഹത്തില്‍നിലനില്കുന്ന വ്യവസ്ഥിതിയെ ആണു സൂചിപിക്കുനത്. ഉദാഹരണത്തിന് നായര്‍ , ഈഴവ, പറയര്‍എന്നിങ്ങനെയുള്ള ജാതികള്‍വേണ്ട എന്ന്‍. അതായത്‌ഉണ്ട് എന്ന് ഗുരു പറഞ്ഞ ജാതിയെ അല്ല വേണ്ട എന്ന്‍വ്യക്യതാവ് പറയുന്നത്. ഗുരു താത്വികമായ ഒരു സത്യം പറയുന്നു, വ്യക്യതവകട്ടെ സാമൂഹികമായ ഒരു തിന്മയെ ചെറുക്കുക മാത്രം ചെയ്യുന്നു.

" ഒരു ജാതി , ഒരു മതം, ഒരു ദൈവം മനുഷ്യന്, എന്നാ സുക്തത്തില്‍മറഞ്ഞിരിക്കുന്ന ദാര്‍ശനികമായ ഏകത്വം കൂടി നമ്മള്‍അറിഞ്ഞിരികെണ്ടാത് ആണ്.
മനുഷ്യന്‍എന്നാ ജാതിയില്‍സകല മനുഷ്യരും പെടും.മനുഷ്യത്വത്താതെകള്‍വ്യാപ്തിയുള്ള മറ്റൊരു ജാതി ആണു മൃഗത്വം. മനുഷ്യനും ഒരുതരം മൃഗം ആണല്ലോ. ചിന്ധിക്കുന മൃഗം() എനാണല്ലോ. അപ്പോള്‍മൃഗങ്ങള്‍എന്ന് പരയുബോള്‍മനുഷ്യനും അതില്‍പെടും. മൃഗതെകള്‍വ്യാപ്തി ഉള്ള മറ്റൊരു ജാതി ലക്ഷണം ആണു ജെന്തുത്വം. ജെന്തുകളില്‍മൃഗങ്ങളും മൃഗങ്ങള്‍അല്ലാത്ത ജീവികളും പെടും. ജെന്തുത്വതെക്കള്‍വ്യാപ്തിയുള്ളതാണ് "ജീവത്വം" എന്നാ ജാതിലക്ഷ്ണം. ജീവതവം എന്നതിനെക്കാളും വ്യാപ്തിയുള്ളതാണ് "ഭൂത്വത്വം". അതില്‍ജീവന്‍ഉള്ളതും ഇല്ലാത്തതും പെടും. ഇങ്ങനെ ജാതിയുടെ ഈ വ്യപകതയെ അതിന്‍റെ പരമവധിയിലെക്ക് കൊണ്ടുപോയാല്‍ , സകലതിനെയും ഉള്ള്കൊല്ലുന്ന ഒരു ജാതിയില്‍എത്തിച്ചേരണം. അതിനു വെളിയില്‍ഒന്നും ഉണ്ടായിരിക്കാന്‍പാടില്ല. ആ ജാതി ഏതാണ് ? " അതാണ് ദൈവം "
ഈ അര്‍ത്ഥത്തില്‍ആണു ജാതികള്‍ക്ക് എല്ലാം ജാതിയിരിക്കുനതെതോ അതാണ് ദൈവം എന്ന് ഗുരു നിത്യചൈതന്യയതി ദൈവത്തെ നിര്‍വചിച്ചത്. ഇങ്ങനെ ജാതി എന്നാ സന്ദര്‍ഭത്തെ രണ്ട് ദ്രുവങ്ങളില്‍ആയി കണ്ടാല്‍അതിന്‍റെ അങ്ങേ അറ്റത്തുള്ള ദ്രുവത്തില്‍ആണു ദൈവത്തിന്‍റെ സ്ഥാനം. ഇങ്ങേഅറ്റത്ത്‌ഉള്ള ദ്രുവത്തില്‍ആകട്ടെ മനുഷ്യജതിയില്‍പെട്ട ഓരോ മനുഷ്യനും നില്‍ക്കുന്നു. അവന്‍റെ അനേഷണം ആകട്ടെ. അത്മസുകത്തിനു വേണ്ടി ഉള്ളതും. അത്യധികമായ അത്മസുകം ഉണ്ടാക്കുനത് ആകട്ടെ , പരമമായ ഒരു ജാതിയില്‍, ദൈവത്തില്‍നിന്നും, അന്യമായ വേറൊരു ഉണ്മയില്ലത്തത് തന്‍എന്നാ സത്യം മനുഷ്യജതിയില്പെട്ട ഓരോരുത്തരും കണ്ടെത്തുന്നത് തന്നെ. ഈ ആത്മ സുഖം കണ്ടെത്താനുള്ള വഴി ഓരോ തരത്തില്‍നിര്‍ദേശിക്കുക ആണു എല്ലാ മതവും ചെയ്യുനത്. അതായത്‌, മനുഷ്യ ജാതിയില്‍പെട്ട ഓരോ വ്യക്തിയെയും ദൈവം എന്നാ ഏകാജതിയും ആയി എകീഭവിച്ചു അത്മസുകം ഉറപ്പു വരുത്തുകയാണ് മതങ്ങള്‍ചെയ്യുനത്. എല്ലാ മതവും ഇതു തന്നെ ചെയ്യുനത് കൊണ്ട് "പല മതസാരവും ഏകം" എന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ 'ഒരു ജാതി' എന്നതിനും 'ഒരു ദൈവം' എന്നതിനും നടുവില്‍ 'ഒരു മതം' എന്നതിന് സ്ഥാനം നല്ക്കികൊണ്ട് ഒരു സുക്തതിനു രൂപം നല്‍കിയിരിക്കുനത് വളരെ അര്‍ത്ഥവത്തായ ഒരു കാര്യം ആണു എന്ന് കാണാം.ഇതു തന്നെ ആണല്ലോ വെധതതിന്റെയും അന്തിമമായ നിലപാട്. ആ അര്‍ത്ഥത്തില്‍ആണു "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്നാ സുക്തം അദ്വൈത ദര്‍ശനത്തിന്റെ സമകാലിക പ്രസക്തിയുള്ളൂ പ്രയോഗക്ഷമമായ രൂപംയിരിക്കുനത്.

പൊളി ചോല്ലുന്നിനം ചോലവ-
തിഴിവെന്നു നിനയക്കായാല്‍
ഇഴിവില്ലിനമോന്നാണ്
പൊളി ചോലരുതാരുമേ!

ഞാന്‍ജാതിയില്‍മനുഷ്യന്‍ആണ് എന്നാ സത്യം പറയുന്നതില്‍എന്തോ മോശം ഉണ്ടെന്ന തോന്നല്‍ആണ്, ഞാന്‍ബ്രമണന്‍ആണ്, ഈഴവന്‍ആണ് എന്നിങ്ങനെയുളള കള്ളത്തരങ്ങള്‍പറയാന്‍ഇടയക്കുനത്. ഞാന്‍മനുഷ്യന്‍ആണ് എന്ന് പറയുന്നതില്‍ആര്‍ക്കും ഒരു കുറവും തോന്നേണ്ടതില്ല. എല്ലാ മനുഷ്യരും ഒരു ഇനത്തില്‍പ്പെട്ടതാണ്. അതു കൊണ്ട് ആരും തന്നെ ജാതിയെ സംബന്ധിച്ച് അസത്യ പ്രസ്താവനകള്‍നടത്തരുത്.


എന്താണ് ജാതി ?

ജാതിചിന്ത കൊണ്ട് കലുഷമായ മനസുള്ള കേരളീയര്‍,ജാതി എന്നത് കൊണ്ട് വസതവത്തില്‍അര്‍ത്ഥമാക്കുനത് എന്ത് എന്ന് പോലും സാധാരണഗതിയില്‍ഓര്‍ക്കാറില്ല. ജാതിയെന്നതിനു ‘ശബ്ധതരവലിയില്‍’ അര്‍ഥം കൊടുതിരിക്കുനത് ഇങ്ങനെ ആണ്:
“ഗോത്വം മനുഷ്യത്വം മുതലായ സാമാന്യം,ഒരേ ധര്‍മ്മതോടുകൂടിയ വ്യക്തികളുടെ സമൂഹം. ഉദ്ധാരണം മനുഷ്യജാതി”
മറ്റൊരു അര്‍ഥം ‘ജനനം; എന്നാണ്.. ജാതി എന്നതിന്‍റെ പര്യായമായി ‘അമരകോശം’ നല്‍കിയിരിക്കുന്ന മറ്റു വാക്കുകള്‍ജാതം,സാമാന്യം എന്നിവയാണ്. (ജാതിര്‍ജാതശ്ച് സാമാന്യം). ഇവിടെ ജാതി എന്നതിന് ‘പ്രാദുര്‍ഭാവിക്കുന്നത്’ എന്നര്‍ത്ഥം. ജാതം എന്നതിനും അര്‍ഥം അത് തന്നെ. സാമാനങ്ങളുടെ ഭാവം ആണ് സാമാന്യം.ഉദാഹരണം ഘടത്വാദി ജാതി. മുഷ്യനെ മറ്റു ജീവിവര്‍ഗങ്ങളില്‍നിന്നുല്‍വേര്‍തിരിച്ചു കാണിക്കുന ചില സമന്യഭവങ്ങള്‍ഉണ്ട്. അത് മനുഷ്യന്‍ഉണ്ടാക്കിയതല്ല: ജന്മന ഉള്ളതാണ്. അങ്ങനെയുള്ള സ്വഭാവവിശേഷങ്ങളുടെയെല്ലാം ആകെതുകയെയാണ് മനുഷ്യത്തം എന്നി വിളിക്കുനത്. അതായതു, മനുഷ്യത്വം എന്ന ജാതി ലക്ഷണമുള്ള എല്ലാവരെയും മനുഷ്യന്‍എന്നാണ് വിളികേണ്ടാത്.കുടത്തെ മറ്റു വസതുകളില്‍നിന്ന് തിരിച്ചറിയാന്‍ഉപകരിക്കുനത് അതിലെ ഘടത്വം എന്നാ സമന്യലക്ഷണം ആണ്. ഇതാണ് ജാതി എന്നത് കൊണ്ട് അര്‍ഥം ആകുനത്. പശുകളെ മറ്റുള്ളവയില്‍നിനെല്ലാം വെതിരിച്ചു കനിക്കുനത് പശുത്വം എന്നാ സാമാന്യ ലക്ഷണം ആണ്. ഈ തത്വംഅറിയാത്തവര്‍ആണ് മറ്റു ചില അര്‍ഥങ്ങള്‍ഒക്കെ ജാതി എന്നതിന് ഉണ്ടെന്നു കല്‍പിച്ചത്‌. ചുരുകത്തില്‍മനുഷ്യന് ജാതി ഇല്ല എന്നല്ല, മനുഷ്യന്‍ഒരൊറ്റ ജാതിയില്‍പെട്ടത് ആണ് എനന്നാണ് അര്‍ഥം.
(മുനി നാരായണ പ്രസാദ്‌സ്വാമികളുടെ വ്യകയനത്തില്‍നിന്നും, എടുത്തത്‌)


ഒരു മതം
============

ഗുരുവിന്‍റെ ചിന്ധയും ആയി പരിചയം വന്നിട്ടില്ലതവര്‍ക്ക് ഗുരുവിന്‍റെ 'ഒരു മതം' എന്നാ വാക്ക് കേള്‍ക്കുമ്പോള്‍ആശയകുഴപം ഉണ്ടായി എന്ന് വരും. ക്രിസ്തുമതം , ഇസ്ലാംമതം , ഹിന്ദുമതം ഇങ്ങനെയുള്ള പല മതങ്ങള്‍നിലനില്‍ക്കുകയും അവയെല്ലാം വ്യതസ്തമായ തരത്തില്‍വിശ്വാസികള്‍ക്ക്‌ഉത്ബോധനം നല്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുനതിന്റെ പശ്ചാത്തലത്തില്‍, 'ഒരു മതം' എന്നാ ആദര്‍ശത്തിനു സ്ഥാനമേവിടെ ? ഇത്തരത്തില്‍ആയിരിക്കും അവര്‍ചോദിക്കുനത് ?' ആത്മോപദേശ ശതകത്തിലെ 43 മുതല്‍വരെയുള്ള ഭാഗത്ത്‌മതതെപറ്റിയുള്ള തന്‍റെ താത്വികമായ ചിന്ധ ശാസ്ത്രിയമായി ഗുരു അവതരിപ്പികുനത്. "പല മത സാരവും ഏകം" എന്നാ തത്വം ആണ് ഗുരു ഇവിടെ വ്യകതമാക്കുന്നു.

അകിലരുമാത്മസുകതിനായി പ്രയത്നം
സകലവുമിങ്ങു സാദാപി ചെയതിടുന്നു
ജഗതിയിലമ്മതമെകമെന്നു ചിന്തി
ച്ചഘമണയതകതരമാര്‍ത്തിടെണ്ണം.

ഈശ്വര വിശ്വസിയായാലും നിരിശ്വരവധിയയല്ലും ഇതു പ്രത്യേക മതത്തില്‍വിശോസിക്കുന ആള്‍ആയാലും അവരെല്ലാം പരിശ്രം നടത്തുന്നത് ഒരൊറ്റ ലക്ഷ്യത്തോട് കൂടിയാണ്-"അത്മസുകം കൈവരിക്കുക" എല്ലാ മതങ്ങല്ലും നല്കുനതും അത്മസുകം തന്നെയാണ്. ഒരു വ്യകതികളുടെ വ്യക്തിതാ സവിശേഷത അനുസരിച്ചും, പരിചയിച്ചിട്ടുള്ള ജീവിതവിക്ഷനമാനുസരിച്ചം ഒക്കെ ഈ പരിശ്രമത്തിന്റെ സോബവത്തിനു വിത്യാസം വരം. എന്തായാല്ലും അത്മസുകാതെ ആണ് എല്ലാവരും ലക്‌ഷ്യം വെക്കുനത്. അങ്ങനെ എല്‍മതകരില്ലും വിശ്വസികളില്ലും സമന്യമയിട്ടുള്ള ഈ ഒരു അംശത്തെ വെതിരിചെടുത്ത് കണ്ടുകൊണ്ട് അതിനെയാണ് ഗുരു മനുഷ്യന്റെ "ഒരു മതം" എന്ന് വിളിചിരിക്കുനത്.
(മുനി നാരായണ പ്രസാദ്‌സ്വാമികളുടെ വ്യക്യനത്തില്‍നിന്നും എടുത്ത്‌)),)
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.