Suresh Babu Madhavan
മഹാസമാധിയുടെ പുണ്യം
സമാധിയും മഹാസമാധിയും അനേകജന്മാര്ജ്ജിതമായ പുണ്യത്തിന്റെ പൂര്‍ത്തീകരണമാണ്.
ഇന്ദ്രീയാതീതമായി അവനവനിലെ ആത്മസ്വരൂപത്തെ അറിയുകയും മനസ്സിനെ അതില്‍ രമിപ്പിച്ച് മായാബന്ധവിഹീനമായി ആനന്ദം അനുഭവിക്കുന്ന ധന്യമുഹൂര്ത്തത്തെയാണ് സമാധിയെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമാധിയിലൂടെ അനുഭവവേധ്യമാവുന്ന ജ്ഞാനാമൃതത്തിന്റെ മാധുര്യം വിവരണാതീതമാണ്.
സമാധ്യാവസ്ഥയിലൂടെ മായാമറമാറി ജ്ഞാനസ്ഥനാകുന്ന വ്യക്തി തന്റെ ആത്മസ്വരൂപവും ആ ആത്മസ്വരൂപത്തിന് ആശ്രയമായിരിക്കുന്ന ആദികാരണമായ ബ്രഹ്മസ്വരൂപവും ഒന്നാണെന്ന് അറിയുകയും തന്നിലെ ആത്മസ്വരൂപനെ ബ്രഹ്രസ്വരൂപത്തില് ലയിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ജഡശരീരത്തിലേക്ക് തിരികെ വരുന്നുമില്ല. ഈ അവസ്ഥയാണ് മഹാസമാധി. മഹാജ്ഞാനത്തിലേക്കുള്ള ലയമാണ് ഈ അവസ്ഥ. ഭാരതത്തിലെ അനേകം ഋഷീശ്വരന്മാര് ഈ മഹാജ്ഞാനത്തെ അറിഞ്ഞ് അതില്‍ ലയംകൊണ്ടിട്ടുണ്ട്. ശ്രീനാരായണഗുരു മഹാജ്ഞാനത്തില്‍ ലയിച്ചിട്ട് 85 വര്‍ഷം തികയുന്നു.
നമോ ഭഗവതേ നിത്യശുദ്ധ മുക്ത മഹാത്മനേ
നാരായണ യതീന്ദ്രായ തസ്മൈ ശ്രീഗുരവേ നമഃ
https://www.facebook.com/groups/jagatgu ... angurudev/