ഈശ്വരചിന്തയും ആരാധനയും എല്ലാ ഭവനങ്ങളിലും എത്തണം

Read and Post All general Topics Here

ഈശ്വരചിന്തയും ആരാധനയും എല്ലാ ഭവനങ്ങളിലും എത്തണം

Postby manu » Wed May 09, 2012 8:22 am

ഈശ്വരചിന്തയും ആരാധനയും എല്ലാ ഭവനങ്ങളിലും എത്തണം
===========================================

ശിവഗിരി: എല്ലാഭവനങ്ങളിലും എല്ലാവരുടെയും ഹൃദയങ്ങളിലും ഈശ്വരചിന്തയും ആരാധനയും ഉണ്ടാകണമെന്നാണ് ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചതെന്നും ഇത് ഉള്‍ക്കൊണ്ടാണ് 1962ല്‍ ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത് ആരംഭിച്ചതെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പറഞ്ഞു.ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന്റെ കനകജൂബിലി ആഘോഷവും ബ്രഹ്മവിദ്യാര്‍ത്ഥി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താന്‍ ശ്രീനാരായണധര്‍മ്മ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് പ്രൊഫ. കെ.ബാലരാമപ്പണിക്കര്‍, കോട്ടുകോയിക്കല്‍ വേലായുധന്‍ മാസ്റ്റര്‍ എന്നീ സംഘാടകരുടെ ശ്രമഫലമായാണ് ധര്‍മ്മമീമാംസാ പരിഷത്തിന് തുടക്കം കുറിച്ചതെന്ന് സ്വാമി പ്രകാശാനന്ദ പറഞ്ഞു. സുരക്ഷിതത്വമില്ലായ്മ നമ്മുടെ നാട്ടിലും കാണുന്നുവെന്നും ഇതിനുകാരണം ഗുരുദേവന്റെ ഉപദേശങ്ങളെ ഉള്‍ക്കൊള്ളാതെ പോയതാണെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ജാതിമത മേധാവിത്വത്തിന്റെ മതില്‍ക്കെട്ടില്‍ നിറുത്തിക്കൊണ്ടാണ് അധികാരികള്‍ ഇന്ന് നമ്മെ നയിക്കുന്നതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിമഠം വൈദികാചാര്യന്‍ സ്വാമി സുധാനന്ദ അദ്ധ്യക്ഷതവഹിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബ്രഹ്മചാരിമാരായ സുധീശന്‍, ജിതിന്‍, അജിത്, ലോകേഷ്, മാണിക്യം, ഗുരുധര്‍മ്മപ്രചരണസഭ പി.ആര്‍.ഒ അമയന്നൂര്‍ ഗോപി എന്നിവരും സംസാരിച്ചു

(Kerala Kaumudhi)
Thanks,
Manu


Man’s humanity marks out the human kind
Even as bovinity proclaims a cow.
Brahminhood and such are not thus-wise;
None do see this truth, alas!

-------SreeNarayanaGuru---------
User avatar
manu
Valuable Contributor
 
Posts: 259
Joined: Mon Nov 10, 2008 12:41 pm
Location: Ettumanoor,Kottayam,Kerala

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.