ശ്രീനാരായണ പരിഷത്ത് കനകജൂബിലി ആഘോഷം ഇന്നു തുടങ്ങും

Read and Post All general Topics Here

ശ്രീനാരായണ പരിഷത്ത് കനകജൂബിലി ആഘോഷം ഇന്നു തുടങ്ങും

Postby gopu » Tue May 08, 2012 9:01 am

വര്‍ക്കല: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കനകജൂബിലി ആഘോഷപരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങും.

ശിവഗിരിയില്‍ രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി വയലാര്‍ രവി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാര്‍ഥി സമ്മേളനവും നടക്കും. വൈദികാചാര്യന്‍ സ്വാമി സുധാനന്ദ അധ്യക്ഷനായിരിക്കും.

ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ. ബാബു പ്രഭാഷണം നടത്തും. ഞായറാഴ്ച ആരംഭിച്ച ശ്രീനാരായണ ധര്‍മ മീമാംസാ പരിഷത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ആചാര്യനായി യോഗ, ധ്യാന പരിശീലന ക്ലാസ്സുകള്‍ നടന്നു. ജനനീനവരത്‌നമഞ്ജരി, സുബ്രഹ്മണ്യകീര്‍ത്തനം, നിര്‍വൃതിപഞ്ചകം, ശങ്കരവേദാന്തവും ശ്രീനാരായണ ദര്‍ശനവും എന്നീ വിഷയങ്ങളില്‍ പഠനക്ലാസ്സുകളും നടന്നു. ഡോ. ഗീതാസുരാജ്, ബി.എസ്. വസന്തകുമാരി, സ്വാമി സച്ചിദാനന്ദ, ഡോ. ബി.ചന്ദ്രിക എന്നിവര്‍ ക്ലാസ്സെടുത്തു. രാത്രി സംഗീതവിരുന്നും അരങ്ങേറി.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 2 guests

cron
./cache/ is NOT writable.