ശിവഗിരിയില്‍ ഇന്നു പരിസമാപ്തി

Read and Post All general Topics Here

ശിവഗിരിയില്‍ ഇന്നു പരിസമാപ്തി

Postby gopu » Tue May 08, 2012 8:17 am

ശിവഗിരിയില്‍ ഇന്നു പരിസമാപ്തി
=================

ശിവഗിരി: ഒരുവര്‍ഷക്കാലമായി രാജ്യത്തിനകത്തും പുറത്തുമായി നടന്നുവന്ന ശ്രീശാരദാപ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന് ഇന്ന് ശിവഗിരിയില്‍ പരിസമാപ്തിയാവും.
ആഘോഷ സമാപനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രില്‍ 25 മുതല്‍ ശിവഗിരിയില്‍ നടന്നുവന്ന ശ്രീശാരദാ കോടിയര്‍ച്ചനയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ വിദ്യാദേവതയായ ശാരദാംബയെ വണങ്ങി സായൂജ്യത്തോടെ മടങ്ങി. സഹസ്രകലശ പുഷ്പാഭിഷേകം, അവഭൃഥ സ്നാനം, ലക്ഷദീപപ്രകാശനം, ആചാര്യസ്മൃതി, ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത് എന്നിവയും ഇതോടൊപ്പം നടന്നു.

കോടിയര്‍ച്ചനയില്‍ ശാരദാമഠത്തില്‍ ജപിച്ചുവരുന്ന ശ്രീശാരദാപുഷ്പാഞ്ജലിമന്ത്രം നിത്യേന പത്തുലക്ഷം വീതം പത്തുദിവസം ഉരുക്കഴിച്ചു. ശ്രീശാരദാപ്രതിഷ്ഠാ ദിനമായ മേയ് 6ന് പാപനാശത്തേക്ക് നടന്ന അവഭൃഥസ്നാന ഘോഷയാത്രയില്‍ നിരവധി ഗുരുദേവഭക്തര്‍ അകമ്പടി സേവിച്ചു. ഇന്നലെ രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 വരെ നടന്ന ധര്‍മ്മമീമാംസാ പരിഷത്ത് പഠനക്ളാസിന് സ്വാമി ഗുരുപ്രസാദ് നേതൃത്വംനല്‍കി. ആഘോഷപരിപാടികളുടെ സമാപനദിവസമായ ഇന്ന് രാവിലെ 9ന് ധര്‍മ്മമീമാംസാ പരിഷത്ത് കനകജൂബിലി ആഘോഷത്തിന്റെയും ബ്രഹ്മവിദ്യാര്‍ത്ഥി സമ്മേളനത്തിന്റെയും ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നിര്‍വഹിക്കും. സ്വാമി സുധാനന്ദ അദ്ധ്യക്ഷതവഹിക്കും. സ്വാമി ഗുരുപ്രസാദ്, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശുഭാംഗാനന്ദ, വര്‍ക്കല കഹാര്‍ എം.എല്‍.എ, ബ്രഹ്മചാരിമാര്‍, അമയന്നൂര്‍ ഗോപി എന്നിവര്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം ധനകാര്യമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷതവഹിക്കും. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പ്രഥമ മുഖ്യാചാര്യനായിരുന്ന പ്രൊഫ. എം.എച്ച്. ശാസ്ത്രിയെ അനുസ്മരിക്കും. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, അഡ്വ. കെ. ഗോപിനാഥന്‍, വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ്, ഡി. അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 4 guests

cron
./cache/ is NOT writable.