ശാരദാപ്രതിഷ്ഠ ശതാബധി: ആഘോഷതിനു ശിവഗിരിയില്‍ ഇന്നു തുടകം

Read and Post All general Topics Here

ശാരദാപ്രതിഷ്ഠ ശതാബധി: ആഘോഷതിനു ശിവഗിരിയില്‍ ഇന്നു തുടകം

Postby gopu » Sun May 06, 2012 6:23 am

ശാരദാപ്രതിഷ്ഠ ശതാബധി: ആഘോഷതിനു ശിവഗിരിയില്‍ ഇന്നു തുടകം
==================================
ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ ശിവഗിരി ശാരദാമഠത്തില്‍ വിദ്യാദേവതയായ ശ്രീശാരദയെ പ്രതിഷ്ഠിച്ചതിന്റെ ശതാബ്ദിയാഘോഷത്തിന് ഇന്നുതുടക്കം കുറിക്കും. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ പത്തുദിവസങ്ങളിലായി ശാരദാമഠത്തില്‍ നടന്നുവന്ന ശ്രീശാരദാ കോടിഅര്‍ച്ചന വെള്ളിയാഴ്ച സമാപിച്ചു.
തുടര്‍ന്ന് ഇന്നലെ ലക്ഷദീപങ്ങള്‍ തെളിച്ച ആരാധന നടന്നു. ഇന്നു രാവിലെ 7ന് സഹസ്രകലശ പുഷ്പാഭിഷേകം നടക്കും. കലശകുംഭങ്ങളുമായി നാമോച്ചാരണങ്ങളോടെ മഹാസമാധി പീഠം യജ്ഞാചാര്യന്റെയും ശിവഗിരിമഠത്തിലെ സന്യാസിവര്യന്മാരുടെയും വൈദികശ്രേഷ്ഠന്മാരുടെയും നേതൃത്വത്തില്‍ മഹാസമാധി വലംവച്ച് ശാരദാമഠത്തില്‍ അഭിഷേകക്രിയ നടക്കും. 11ന് ശതാബ്ദി സന്ദേശവും യജ്ഞസന്ദേശവും നല്‍കും. മഹാപ്രസാദ വിതരണവും നടക്കും. ഉച്ചയ്ക്ക് 2ന് 50-ാമത് ധര്‍മ്മമീമാംസാപരിഷത്തിന്റെ ഉദ്ഘാടനം മിസോറം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ നിര്‍വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ സ്വാമി അമൃതാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സച്ചിതാനന്ദ, ഗോകുലം ഗോപാലന്‍, മുടീത്ര ഭാസ്കരപ്പണിക്കര്‍, എം.വി. മനോഹരന്‍ എന്നിവര്‍ സംസാരിക്കും. 3.30ന് വാദ്യമേളങ്ങളോടെ പാപനാശത്തേക്ക് അവഭൃതസ്നാനം. നാളെ രാവിലെ 9ന് പരിഷത്ത് പഠനക്ളാസിന് സ്വാമി ഗുരുപ്രസാദ് നേതൃത്വം നല്‍കും. രാത്രി 7ന് കലാപരിപാടികളും സംഗീതവിരുന്നും. മേയ് എട്ടിന് ധര്‍മ്മമീമാംസാപരിഷത്ത് കനകജൂബിലി ആഘോഷ ഉദ്ഘാടനവും ബ്രഹ്മവിദ്യാര്‍ത്ഥി സമ്മേളനവും കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.സ്വാമി സുധാനന്ദ അദ്ധ്യക്ഷതവഹിക്കും. സ്വാമി ഗുരുപ്രസാദ്, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശുഭാംഗാനന്ദ, വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് 12ന് സമാപനസമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷതവഹിക്കും. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തും.

കേരളകൗമുദി
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.