ശിവഗിരിയില്‍ കോടിയര്‍ച്ചനായ്‌ക്ക് ഭക്തിസാന്ദ്രമായ തുടക്കം

Read and Post All general Topics Here

ശിവഗിരിയില്‍ കോടിയര്‍ച്ചനായ്‌ക്ക് ഭക്തിസാന്ദ്രമായ തുടക്കം

Postby gopu » Thu Apr 26, 2012 11:58 am

ശിവഗിരിയില്‍ കോടിയര്‍ച്ചനായ്‌ക്ക് ഭക്തിസാന്ദ്രമായ തുടക്കം
================================

ശിവഗിരി: "ഓം ശ്രീമഹാ സരസ്വത്യൈ നമോ നമഃ
ശ്രീമഹാഭദ്രായൈ നമഃ
മഹാമായായൈ നമഃ
വരപ്രദായൈ നമഃ"
ശിവഗിരി ശ്രീശാരദാമഠത്തിനു സമീപം കെട്ടി ഉയര്‍ത്തിയ പന്തലിലിരുന്ന് ആയിരങ്ങള്‍ ഈ മന്ത്രം ജപിച്ചപ്പോള്‍ ശിവഗിരി അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമായി.
"ഓം ബ്രഹ്മാ വിഷ്ണു ശിവാത്മികായൈ നമോ നമഃ" എന്ന ശ്രീശാരദാ പുഷ്പാഞ്ജലി മന്ത്രത്തിന്റെ നൂറ്റിയെട്ടാമത്തെ വരിയും ചൊല്ലി, തുടര്‍ന്ന് ഇവ പത്തുലക്ഷം തവണ ജപിച്ചു. രാവിലെ യജ്ഞാചാര്യന്‍ സ്വാമി സുധാനന്ദ കോടിയര്‍ച്ചനയ്ക്ക് പ്രാരംഭം കുറിച്ചപ്പോള്‍ ചാറ്റല്‍മഴയിലൂടെ പ്രകൃതിയും അര്‍ച്ചനയില്‍ പങ്കുകൊണ്ടു.

ഒരുവര്‍ഷക്കാലമായി രാജ്യത്തിനകത്തും പുറത്തുമായി നടന്നുവരുന്ന ശ്രീശാരദാ പ്രതിഷ്ഠാ ശതാബ്ദിയാഘോഷങ്ങളുടെ സമാപനപരിപാടികള്‍ക്ക് ഇന്നലെ ശിവഗിരിയില്‍ തുടക്കമായി. രാവിലെ 6.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തി. തുടര്‍ന്ന് ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി അമൃതാനന്ദ ശിവഗിരിയിലെ യജ്ഞശാലയില്‍ ഭദ്രദീപം കൊളുത്തി സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശ്രീശാരദാ പുഷ്പാഞ്ജലി മന്ത്രം ജപിച്ചുകൊണ്ട് യജ്ഞാചാര്യന്‍ കൂടിയായ സ്വാമി സുധാനന്ദ കോടിയര്‍ച്ചന ഉദ്ഘാടനം ചെയ്തു. ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശുദ്ധാനന്ദ, ശിവഗിരിമഠം വൈദികന്‍ സുഗതന്‍ തന്ത്രി, ശ്രീനാരായണ പരമ്പരയില്‍പ്പെട്ട സന്യാസിശ്രേഷ്ഠന്‍മാര്‍ എന്നിവരും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങളും കോടിയര്‍ച്ചനയില്‍ പങ്കെടുക്കുന്നു. ഗുരുധര്‍മ്മ പ്രചാരണസഭ വൈസ് പ്രസിഡന്റും സ്ഥാപക രജിസ്ട്രാറുമായ മുടീത്ര ഭാസ്കരപ്പണിക്കര്‍ രചിച്ച 'ശിവഗിരി എന്റെ പുണ്യഭൂമി' എന്ന ഗ്രന്ഥം ചടങ്ങില്‍ വച്ച് സ്വാമി പ്രകാശാനന്ദ മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. മോഹന്‍രാജിന് നല്‍കി പ്രകാശനം ചെയ്തു. വൈകിട്ട് 7ന് നടന്ന ആചാര്യസ്മൃതി സമ്മേളനം സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ മോഡറേറ്ററായിരുന്നു. ഗുരുവിന്റെ ശിഷ്യന്മാരായ ഡോ. പല്പു, എം.കെ. ഗോവിന്ദപ്രസാദ് എന്നിവരെക്കുറിച്ച് സ്മൃതി പ്രഭാഷണങ്ങള്‍ നടന്നു. സ്വാമി ശാരദാനന്ദ സ്വാഗതവും കൈതകോണം സഹദേവന്‍ നന്ദിയും പറഞ്ഞു. കോടിയര്‍ച്ചന മേയ് 6ന് സമാപിക്കും.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.