നാം ഇവിടെ ഗുരുവിന്റെ ദര്‍ശനങ്ങളെ ആകവേ ഒന്നു വിലയിരുത്തുന്നതിനാണ് ശ്രമിക്കുന്നത്. സമീക്ഷ = പൂര്‍ണ്ണമായ അന്വേഷണം, ഗ്രഹണം എന്നെല്ലാം അര്‍ത്ഥം. ജ്ഞാനസമീക്ഷ എന്നതുകൊണ്ട് മഹാത്മാക്കളുടെ എല്ലാം ദര്‍ശനം, ജ്ഞാനം ഇവിടെ അന്വേഷിക്കുന്നു. അത് നമ്മുടെ ജീവിതത്തെ എങ്ങനെ പോഷിപ്പിക്കും എന്നും നമ്മിലെ നാളിതുവരെയുള്ള കുറവുകളെ അറിഞ്ഞ് അതിന് പരിഹാരം ഉണ്ടാക്കുകയും ഇവിടെ ലക്ഷ്യമാക്കുന്നു. പ്രായോഗികതലത്തില്‍ മഹാത്മാ
ക്കള്‍ അനുഭവിച്ചറിഞ്ഞവയാണ് അവരുടെ ദര്‍ശനങ്ങള്‍. അത് നമുക്കും വെളിച്ചമേകും. ഈ യജ്ഞത്തില്‍ പ്രാര്‍ത്ഥന, ധ്യാനം, ഗുരുചരിതം, ഗുരുദര്‍ശനം എന്നിവയിലൂടെ നമുക്ക് ഒരുദിനം മനസ്സിനെ കുളിരണിയിക്കാം. ഏതു എസ്.എന്‍.ഡി.പി.ശാഖയ്ക്കും മറ്റ് ശ്രീനാരായണ സംഘടനകള്‍ക്കും യജ്ഞാചാര്യന്റെ നിര്‍ദ്ദേശത്താല്‍ കുറഞ്ഞ ചിലവില്‍ നടത്തുവാന്‍ സാധിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്.