SreeNarayanaguru's Miracles

Read and Post All general Topics Here

SreeNarayanaguru's Miracles

Postby gopu » Mon Oct 07, 2013 1:25 pm

ഒരിക്കൽ ഗുരുദേവൻ മദ്രാസിൽ ആയിരുന്നപ്പോൾ മൂലയിൽ കൃഷ്ണന്റെ അതിഥിയായി താമസിച്ചിരുന്നു . ഒരുദിവസം വെളുപ്പിന് മൂന്നു മണിക്ക് ശിഷ്യനായ ഗുരുപ്രസാദുമായി വീട്ടിൽ നിന്നും ഇറങ്ങി കടൽത്തീരത്തു കൂടി നടന്നു രാവിലെ എട്ടു മണിക്ക് മൈലാവൂർ ക്ഷേത്രത്തിൽ എത്തി . ആ സ്ഥലത്ത് സ്വാമിയും ശിഷ്യനും അപരിചിതരായിരുന്നു. ഒന്ന് ക്ഷീണം മാറ്റാൻ വേണ്ടി സർക്കിൾ ഇൻസ്പെക്ടർ P .T . കണ്ണന്റെ വീട്ടിലേക്കു പോകുന്നതിനു വേണ്ടി ഗുരുവുമായി ആലോചിച്ചു . ഉടൻ ഗുരു പറഞ്ഞു ദൈവ വിശ്വാസം ഉണ്ടങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും. അൽപ സമയം കഴിഞ്ഞപ്പോൾ ഒരു മുതലിയാർ സ്ത്രീ കുറച്ചു പഴവും പാലുമായി വന്നിട്ട് ഗുരുവിനു സമർപ്പിച്ചു. എന്നിട്ട് അവർ പറഞ്ഞു ഞാൻ ഇന്നലെ രാത്രി ഒരു സന്യാസിയെ സ്വപ്നം കണ്ടു. ആ സന്യാസി മൈലാപ്പൂർ ക്ഷേത്രത്തിൽ കാണും എന്നും ആരോ പറഞ്ഞതുപോലെയും തോന്നി. അവരെ കണ്ട മാത്രയിൽ ഗുരു അവരുടെ വയറു വേദനയെക്കുറിച്ചു തിരക്കി. അവര്ക്ക് അതിശയം തോന്നി. തന്റെ വയറു വേദനയെക്കുറിച്ച് ഒരു സന്ന്യാസിയോടും ഇതുവരെ പറയുകയോ , സന്യാസിയെ താൻ കാണുകയോ ചെയ്തിട്ടില്ല. അവർ വളരെ വർഷങ്ങളായി അനുഭവിക്കുന്നതായിരുന്നു ഈ വയറുവേദന . ഗുരു അവരെ അനുഗ്രഹിച്ചിട്ട് പറഞ്ഞു ഇനി ഈ വയറുവേദന ഉണ്ടാകില്ല., അതിനുശേഷം അവർക്കു വയറുവേദന അനുഭവപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നു.

സച്ചിദാനന്ദം സാക്ഷാൽ പരബ്രഹ്മം
സദ്ഗുരു വടിവാർന്നു വിളങ്ങുന്നു
നിശ്ചയിച്ചെന്ന ഹന്തയപാദത്തി-
ലര്ച്ച്ചനം ചെയ്വു സദ്ഗുരോപാഹിമാം
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: SreeNarayanaguru's Miracles

Postby gopu » Mon Oct 07, 2013 1:26 pm

കുമ്മംപള്ളി രാമ൯ പിള്ള ആശാന്റെ കുടിപള്ളിക്കൂടത്തില് വിദ്യാ൪ത്ഥികള്ക്ക് ജാതി നോക്കിയാണ് ഇരിപ്പിടം കല്പിച്ചിരുന്നത്. പലക, പനംപായ്, മെടഞ്ഞ ഓല, എന്നിവയായിരുന്നു ഇരിക്കാ൯. ഒരു ദിവസം നാരായണ ഗുരു പലകയില് വന്നിരുന്നു. അപ്പോള് ചില കുട്ടികള് പറഞ്ഞു : "മെടഞ്ഞ ഓലയാണ് നിങ്ങളുടെ ഇരിപ്പിടം, അവിടെ മാറി ഇരിക്കണം."
ഗുരു ഓലക്കീറില് മാറി ഇരുന്നിട്ടു ചോദിച്ചു : "നാം ശ്വാസം ഏതു ഭാഗത്തുനിന്ന് എടുക്കണം ?"
ഉത്തരം മുട്ടിയ കുട്ടികള് ആശാനോടു വിവരം പറഞ്ഞു.
രാമ൯ പിള്ള ആശാ൯ : "ഞാ൯ അവനെ നിയന്ത്രിച്ചു കൊള്ളാം. നിങ്ങള് നിയന്ത്രികേണ്ട. അവന് ഇഷ്ടമുള്ളിടത്ത് ഇരിക്കട്ടെ".

- ഗുരുകുലം മാസിക
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: SreeNarayanaguru's Miracles

Postby gopu » Mon Oct 07, 2013 1:26 pm

ചെമ്പഴന്തി മൂത്തപിള്ളയുടെ ഒരു ബന്ധുവായിരുന്നു കേശവപിള്ള.
അയാൾക്ക്‌ പൂണ്ടം മുട്ടേൽ എന്ന സ്ഥലത്ത് ഒരു വലിയ മൊത്ത വ്യാപാര സ്ഥാപനമുണ്ടായിരുന്നു . ഒരു ദിവസം കേശവപിള്ള ഗുരുസ്വാമിയെ കടയിലേക്ക് ക്ഷണിച്ചു . കട സന്ദർശിച്ച ശ്ശേഷം തിര്യെ പോകുമ്പോൾ കേശവപിള്ളയോട് ഗുരുദേവൻ പറഞ്ഞു വേഗം തന്നെ വ്യാപാരം നിറുത്തിക്കൊള്ളണം. അവിടെ കൂടി നിന്നുരുന്ന ആളുകളും, സാധനം വാങ്ങാൻ കടയിൽ വന്നവരും സ്വാമി പറഞ്ഞത് കേട്ട് അന്ധം വിട്ടു നിന്നു. എന്തുകൊണ്ടാണ് ഗുരുദേവൻ ഇങ്ങനെ പറയാൻ കാരണം എന്ന് പരസ്പ്പരം ചോദിച്ചു കൊണ്ടിരുന്നു. അധികം താമസിയാതെ പോലീസ് അവിടെ എത്തുകയും കേശവൻപിള്ളയെ കള്ളപ്പണ ക്രയവിക്രയ കുറ്റത്തിനു അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കുകയും അതിനുശേഷം അയാൾ മരണപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു.

ദിവ്യസിദ്ധനാം നീ ശ്രീരാമകൃഷ്ണനോ
നവ്യ ബുദ്ധനോ ശ്രീയേശുദേവനോ
സ്നേഹതത്വനാം ദിവ്യ നബീശനോ
ജീവ മുക്താനാം ശ്രീ ശുക ദേവനോ
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: SreeNarayanaguru's Miracles

Postby gopu » Mon Oct 07, 2013 4:01 pm

ഒരിക്കൽ കൊലത്തൂരുള്ള കൊലത്തൂക്കര ക്ഷേത്രത്തിൽ സ്വാമികൾ വിശ്രമിക്കുകയായിരുന്നു . അപ്പോൾ ഒരു ബ്രാഹ്മണൻ ( നമ്പൂതിരി) സ്വാമിയെ കാണാൻ അവിടെ എത്തി .എന്നിട്ട് പറഞ്ഞു എനിക്ക് ഒരാളെ മേസ്മരത്തിലൂടെ ഉറക്കാനും അയാളുടെ കഴിഞ്ഞ കാര്യങ്ങൾ ഉറക്കത്തിലൂടെ വെളിപ്പെടുത്താനും സാധിക്കും . ഗുരു ചോദിച്ചു അപ്പോൾ ഒരാളെ ഉറക്കാനും കഴും അല്ലെ. . നമ്പൂതിരി സമ്മതിച്ചു. ഗുരുവും ബ്രാഹ്മണനും പരസ്പ്പരം ഇമവെട്ടാതെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. നമ്പൂതിരി എന്തോ കുറെ വാക്കുകൾ ഉച്ചരിച്ചിട്ടു സ്വാമിയോട് ഉറങ്ങുവാൻ ആജ്ഞാപിച്ചു / എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ നമ്പൂതിരി ഉറങ്ങിപോയത് കണ്ടിട്ടു ഗുരു മന്ദഹസിച്ചിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾ അത് കണ്ടു അതിശയപ്പെട്ടു നിന്നു. ഗുരുദേവൻ തന്റെ കമണ്ടലത്തിൽ നിന്നും അല്പ്പം തീർത്ഥ ജലം നമ്പൂതിരിയുടെ മുഖത്തു തളിച്ചപ്പോൾ അയാൾ ഉണർന്നു . നമ്പൂതിരി ഗുരുവിന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചിട്ടു പറഞ്ഞു ഗുരോ എനിക്ക് മാപ്പു തരണം .

ബുദ്ധൻ ക്രിസ്തു നബിയാം മുഹമ്മദു
മദ്വൈത മതസ്ഥാപകൻ ശങ്കരൻ
ഇത്തരം പലർ ധർമ്മത്തെ വേണ്ടപോൽ
സംസ്ഥാപിച്ചിതെ സദഗുരോ പാഹിമാം
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia


Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 1 guest

cron
./cache/ is NOT writable.