Sreenarayanaguru Organization in Philadelphia,USA

Read and Post All general Topics Here

Sreenarayanaguru Organization in Philadelphia,USA

Postby gopu » Fri Mar 30, 2012 10:02 am

ഫിലാഡൽഫിയയില്‍ ശ്രീനാരായണ ഗുരുദേവ മന്ദിരം.
*************************************************************************
അമേരിക്കന്‍ ഐക്യ നാട്ടില്‍ ശ്രീനാരായണ ഗുരുദേവ മന്ദിരം എന്ന നമ്മുടെ എക്കാലത്തെയും സ്വപ്നം ഇന്ന് സഫലമായിരിക്കുക ആണ്. ഇത്തരത്തില്‍ ഒരു ആശയം അമേരിക്കന്‍ മണ്ണിലെ ശ്രീനാരായണീയ സമൂഹത്തിന്‍റെ മനസ്സില്‍ മുള പൊട്ടിയത് ഒരു പക്ഷെ പ്രവാസ ജീവിതത്തിന്റെ ആരംഭ കാലത്തു തന്നെ ആവാം. എങ്കിലും നമ്മളുടെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ... ജീവിതത്തിലെ പരിഗണന വിഷയങ്ങള്‍ മാറിക്കൊണ്ടിരുന്നതിനൊപ്പം ആ സ്വപ്നം പിടി തരാതെ നമ്മില്‍ നിന്നും അകന്നു പൊയ്ക്കൊണ്ടിരുന്നു. ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന്‍ .ഗുരുദേവ കൃപയാല്‍ അത് ഒരു യാഥാര്‍ത്യമാക്കുന്നതില്‍ .ഇന്ന് സുപ്രധാനമായ ഒരു ചുവടു വച്ചിരിക്കുന്നു. സംഘടനയുടെ പേരില്‍ വാങ്ങിയ കെട്ടിടത്തില്‍ സ്ഥാപിക്കുന്ന ഗുരുദേവ മന്ദിരത്തോടനുബന്ധിച്ച് വിശാലമായ പ്രാര്‍ഥനാ ഹാള്‍ , ഔദ്യോഗിക കാര്യാലയം , ലൈബ്രറി , വിവിധ ക്ലാസ് റൂമുകള്‍, ഗസ്റ്റു റൂമുകള്‍ തുടങ്ങിയ അനുബന്ധ സൌകര്യങ്ങളും സജ്ജീകരിക്കുന്നു. ഈ വരുന്ന ആഗസ്റ്റു...സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തപെടുന്ന ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നു. കല്ലുവിള വാസുദേവന്‍ പ്രസിഡന്റും ശ്രീനിവാസന്‍ ശ്രീധരന്‍ ജനറല്‍ സെക്രട്ടറി ആയും ഉള്ള ഭരണ സമിതിയുടെ ആത്മാര്‍പ്പണത്തോടെ ഉള്ള പ്രവര്‍ത്തനങ്ങളും അതിനു എസ്. എന്‍. എ. കുടുംബാംഗങ്ങള്‍ നല്‍കി പോരുന്ന ഹൃദ്യമായ സഹകരണവും ആണ് ഈ എളിയ സംരംഭത്തിന്‍റെ ചാലക ശക്തി.
You do not have the required permissions to view the files attached to this post.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 5 guests

cron
./cache/ is NOT writable.