Sree NarayanaGuru Facebook Group

Read and Post All general Topics Here

Sree NarayanaGuru Facebook Group

Postby gopu » Tue Mar 26, 2013 8:50 pm

Visit our Facebook group.

https://www.facebook.com/groups/jagatgu ... angurudev/പ്രിയപ്പെട്ട ഗ്രൂപ്പ്‌ അംഗങ്ങളെ ,
കാലഘട്ടത്തിന്റെ അനിവാര്യത ആണ് പ്രവാചകന്മാരുടെ ജനനത്തിനു കാരണം. മനുഷ്യന്‍ മനുഷ്യനെ ജാതിയുടെയും, മതത്തിന്റെയും, ദൈവത്തിന്റെയും , പേരില്‍ അകറ്റി നിര്‍ത്തിയ ഒരു ഇരുണ്ട യുഗത്തില്‍ "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്നാ വിശ്വ മനവീയതയുടെ മൂല മന്ത്രവുമായി സൂര്യ തേജസോടെ നമ്മുടെ ഇടയിലേക്ക് വന്ന ബ്രഹ്മചൈതന്യം ആണ് ശ്രീ നാരായണ ഗുരുദേവന്‍.
സമൂഹത്തില്‍ നിന്ന് അകന്നു കുടുംബത്തില്‍ ഒതുങ്ങുന്ന ഇന്നത്തെ തലമുറയ്ക്ക്, മറ്റുള്ളവരുടെ ഉന്നമനത്തിനായി ആയുസും, വപുസും ബലി ചെയ്ത ബുദ്ധനു ശേഷം മനുഷ്യരാശിക്ക് സ്നേഹം എന്ന മഹാ മന്ത്രം നല്‍കിയ ശ്രീ നാരായണ പരമ ഹംസനെ കുറിചു അറിയാനും, മനസിലാക്കാനും ഒരു കൂട്ടായ്മ. ലോകത്തിലെ വിവിധ ഭാഗങ്ങളുള്ള ശ്രീ നാരായണ ഭക്തര്‍ക്ക്‌ തമ്മില്‍ പരിച്ചയപെടാനും, ഗുരു ദര്‍ശനങ്ങളെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കാനും ഉള്ള ഒരു കൂട്ടായ്മ. ആ ലക്‌ഷ്യം ആണ് ജഗത് ഗുരു ശ്രീ നാരായണ ഗുരുദേവ് ഗ്രൂപ്പ്‌ എന്നാ ഈ സംരംഭത്തിന് നാന്ദി കുറിച്ചത്. 2010 September മാസത്തില്‍ ശ്രീ.പ്രസാദ്‌ പണികര്‍ തുടങ്ങിയ ഈ ഗ്രൂപ്പില്‍ .. ഇതിനകം 7500 അംഗങ്ങള്‍ ഉണ്ട്.. ഗ്രൂപ്പില്‍ ഫോട്ടോ വിഭാഗത്തില്‍ 3000 ത്തില്‍ കൂടുതല്‍ ഫോട്ടോകളും.. 100 ഇല അതികം ഫയലുകള്‍ , ഓഡിയോ ലിങ്കുകള്‍..വീഡിയോ ലിങ്കുകള്‍ , ഗുരുവിനെ കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ ലിസ്റ്റ,ഗുരുദേവ കൃതികളുടെ പ്രഭാഷണം, ഗുരുദേവനെ കുറിച്ചും, ഗുരു ദര്‍ശനങ്ങളുടെ പ്രസക്തിയെ കുറിച്ചും, ഗുരു ദര്‍ശനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പ്രതിപാദിക്കുന്ന അനവധി ലേഖനങ്ങള്‍,തുടങ്ങി അറിവിന്റെ ഒരു അക്ഷയഖനി തന്നെ ഉണ്ട്.എത്ര കാലം തപം ചെയ്തു പഠിച്ചാലും തീരാത്ത നീരുറവ ആണ് ഗുരു ദര്‍ശനങ്ങള്‍ കോരും തോറും അതില്‍ ജലം ഊറി വരിക തന്നെ ചെയ്യും.
ഇതെല്ലാം ഈ കൂട്ടയ്മയിലുള്ള അംഗങ്ങളുടെ അചഞ്ചലമായ ഗുരുദേവ ഭക്തിയുടെ പ്രതിഫലനം ആണ്.ഗുരു ദേവ ദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യകത ആണ്. അത് നാം ഓരോരുത്തരും മനസിലാക്കേണ്ടത് ആണ്. ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാം തന്നെ ഗുരു ധര്‍മ പ്രചാരകര്‍ ആണ്. അതിനാല്‍ മറ്റുള്ളവരുടെ അടുത്തേക്ക് ഗുരു ധര്‍മം പ്രചരിപ്പിക്കുക എന്നത് നമ്മുടെ കടമ ആണ്.അതിനു ഏറ്റവും കാഠിന്യം കുറഞ്ഞ മാര്‍ഗം ആണ് അവരെ ഈ ഗ്രൂപിലേക്ക് ക്ഷണിക്കുക എന്നത്. അവര്‍ ഇവിടെ വരട്ടെ, ഇവിടുത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കട്ടെ, ലേഖനങ്ങള്‍ വായിക്കട്ടെ, ഗുരു ധര്‍മം പഠിക്കട്ടെ. അങ്ങനെ മനവീയതയുടെ ശാന്തി ദൂതന്മാര്‍ ആകട്ടെ.
വെറുതെ വാദിക്കാനും, ജയിക്കാനും, സമയം കളയാനും ആയി ദയവു ചയ്തു ഇവിടെ വരരുത്അറിയാനും അറിയിക്കാനും അറിയിക്കാനും ആകണം ഈ ഗ്രൂപ്പിലെ ഓരോ സന്ദര്‍ശനവും. എങ്കിലെ ഈ ഗ്രൂപിന്റെ ലക്‌ഷ്യം സഫലം ആകൂ. ഗുരു ദര്‍ശനങ്ങള്‍ അറിയാനും അത് ജീവിതത്തില്‍ പകര്‍ത്താനും ആകണം നാം ശ്രമിക്കേണ്ടത്. അതിനു ഏവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഓര്‍ക്കുക |
"ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്".
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

മദ്യം എന്ന മാരക വിപത്ത്

Postby gopu » Tue Mar 26, 2013 8:55 pm

Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: Sree NarayanaGuru Facebook Group

Postby gopu » Fri Apr 05, 2013 6:08 pm

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍, മൂന്നെന്ന് കണ്ടളവില്‍, നാലെന്നു കണ്ടളവില്‍............ .........///,,,,,,,,,,,,,,,,,,,,,,,????????

ശങ്കരാചാര്യര്‍ രണ്ടുപേര്‍ ഉണ്ടെന്നാണ് ആധുനിക ഹൈന്ദവ പണ്ഡിതന്മാരുടെ നിഗമനം. ബി.സി. യില്‍( ((() (({ ഒന്നാം നൂറ്റാണ്ട് എന്ന് ചിലര്‍ , രണ്ടെന്നു വേറെ ചിലര്‍ ) എപ്പോഴോ ജീവിച്ചിരുന്ന ആദി ശങ്കരനും എ.ഡി.788-820 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നമ്മള്‍ ആദി ശങ്കരന്‍ എന്ന് തന്നെ അറിയുന്ന കാലടി ശങ്കരനും .

ആദ്യതെത് വിശ്വാസവും രണ്ടാമതെത് ചരിത്രവും.

The most important internal evidence comes from Sankara's verbatim quotation of Dharmakirti, the buddhist logician. Hsuan Tsang , the Chinese pilgrim, who visited India in the time of Harshavardhana, king of Thanesar (606 - 647 CE), gives clues to Dharmakirti's date. He also mentions Bhartrhari , but not of Sankara. It follows that Sankara is post-Dharmakirti, and possibly post-Hsuan-Tsang also. Critical academic scholars are converging to a date near 700 CE for Sankara's period....

ബി.സി. കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആദി ശങ്കരനെ കുറിച്ച് ഒരു രേഖകളും ഒന്നും പറയുന്നില്ല. ബ്രാഹ്മണ രാജാക്കന്മാര്‍ ആയിരുന്ന സുങ്ക വംശം ( 185 to 73 BCE) അവരുടെ രേഖകളില്‍ ഒന്നും ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല . പുഷ്യ മിത്രന്റെ മകനായ അഗ്നിമിത്രന്റെ കഥ മാളവികാഗ്നിമിത്രം എന്ന പേരില്‍ നാടകം ആക്കിയ കാളിദാസന്‍ പോലും ഇത്രയ്ക്കു യുഗ പ്രഭാവന്‍ ആയ ശങ്കരനെ വിസ്മരിച്ചു എന്നത് അത്ഭുദം ആണ്.

ഭാരതത്തിലെ ആത്മീയതയും, ചരിത്രവ്യം എല്ലാം ചൈനീസ്‌ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത ഹുയാന്‍ സാങ്ങിന്റെ രചനകളില്‍ ഒന്നില്‍ പോലും ഒരു ശങ്കരന്റെ നാമവും പറയുന്നില്ല.

ബുദ്ധനേം, മഹാവീരനേം, ആജീവകനേം, അറിയുന്ന ഇന്ത്യന്‍ ചരിത്രത്തിനു ശങ്കരന്‍ എന്തെ അന്യം ആയി?

അതിന്റെ അര്‍ഥം ഒന്നു മാത്രം ശങ്കരന്‍ എന്നത് കാലടി ശങ്കരന്‍ തന്നെ ആണ്. ഒരു പക്ഷെ അദ്ദേഹം മലയാളി ആയതിനാല്‍ ആകും ഉത്തരിന്ത്യന്‍ ലോബി അഭിനവ ശങ്കരന്‍ എന്ന പേര് കൊടുത്തു ഒതുക്കിയത്. അതിനു കുഴല്‍ ഊതാന്‍ ചില മലയാളികളും എന്നത് ദുഖകരം ആണ്.

ശങ്കരന്റെ അധ്വൈതതെയും, മറ്റു ജാതീയ ചിന്താഗതികളെയും എതിര്‍ക്കുന്നുണ്ട് എങ്കിലും അദ്ദേഹം ഒരു വലിയ പണ്ഡിതനും , കവിയും ആണെന്ന കാര്യം സമ്മതിക്കുന്നുണ്ട് ഞാനും. മലയാളി ആയ ശങ്കരനെ അഭിനവ ശങ്കരന്‍ എന്ന് ഇകഴ്ത്തികാണിക്കാന്‍ ശ്രമിക്കുന്ന ദുഷിച്ച ലോബിയെ തിരിച്ചറിഞ്ഞു ശങ്കരന്റെ സൃഷ്ടികളിലെ പുഴുകുതുകളെ ഉപേക്ഷിച്ചു നല്ലതിനെ അംഗീകരിക്കാന്‍ നാം ശ്രമിക്കണം.

ഇതേ കുറിച്ച് കൂടുതല്‍ അറിവുള്ള അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Re: Sree NarayanaGuru Facebook Group

Postby gopu » Wed May 22, 2013 1:16 am

പ്രിയ ഗുരുദേവന്‍ വിശ്വാസികളെ.....

നമ്മുടെ ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും മറ്റും ഉപരിയായി , സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യ പടി ആയി ശിവഗിരി മഠതിപതി ശ്രിമദ് പ്രകാശാനന്ദ സ്വാമികള്‍ സമക്ഷം ജഗത്‌ഗുരു ശ്രിനാരായണ ഗുരു ഗ്രൂപ്പ്‌ സമര്‍പ്പിക്കുവാന്‍ ഉദേശിക്കുന്ന നിവേദനം അംഗങ്ങളുടെ അറിവിലേക്ക് ആയി താഴെ കൊടുക്കുന്നു. എല്ലാവരും വായിച്ചു വേണ്ട തിരുത്തലുകള്‍ രേഖപടുതുവാന്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. PDF file is attached below.

ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ ശ്രീമദ്‌ പ്രകാശാനന്ദ സ്വാമികള്‍ സമക്ഷം ഗുരുദേവ ദര്ശ‍നം ലോകമെമ്പാടും ഉള്ള സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തിച്ചു വരുന്ന ജഗത് ഗുരു ശ്രീനാരായണ ഗുരുദേവ് എന്ന ഫെസ്ബുക്ക് ഗ്രൂപ്പു സമര്പ്പി ക്കുന്ന നിവേദനം
ഗുരുദേവ ദര്‍ശനത്തെ കുറിച്ച് അങ്ങയോടു പറയുന്നത് അവിവേകം ആണെന്നറിയാം എങ്കിലും ചില കാര്യങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുക ആണ് .ആത്മീയ ഔന്നത്യം നേടുക എന്നത് മാത്രം ആയിരുന്നില്ല ഗുരുദേവന്റെ സന്ദേശം. ലൌകിക ജീവിതം എപ്പ്രകാരം മുന്നോട്ടു കൊണ്ട് പോകണം എന്നതിനും ഗുരുദേവന് വ്യക്തമായ ചിന്തകള്‍ ഉണ്ടായിരുന്നു . ആ ചിന്തകള്‍ ആണ് മഹദ് വചനങ്ങളായി നാം ഇന്നും ഉരുവിടുന്നത് . അതില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് " മദ്യം വിഷം ആണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത് കുടിക്കരുത്" എന്നത്.
മദ്യപാനം എന്ന കൊടിയ വിപത്ത് ഇന്ന് സമൂഹം ആസകലം ഒരു കാന്‍സര്‍ പോലെ പടര്‍ന്നു കയറുക ആണ്. സ്കൂള്‍ കുഞ്ഞുങ്ങള്‍ മുതല്‍ മദ്യപാനത്തിന്റെ അടിമകള്‍ ആകുന്നു എന്നാണ് റിപ്പോര്ട്ട്കള്‍ സൂചിപിക്കുന്നത് . മനസിനേം ശരീരത്തെയും തകര്‍ക്കുന്ന മദ്യം സമൂഹത്തില്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കാനും മുന്‍ പന്തിയില്‍ നില്ക്കുന്നു.കേരള നവോദ്ധാനത്തിന്റെ പിതാവായ ഗുരുദേവന്റെ വാക്കുകള്‍ പിന്തുടര്ന്ന് മദ്യത്തിനും, മയക്കു മരുന്നിനും എതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഗുരു സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയില്‍ നിന്ന തന്നെ അതിനു തുടക്കം കുറിക്കണം .
ഞങ്ങള്‍ ഈ നിവേദനം നടത്താനുള്ള കാരണം, കഴിഞ്ഞ കാലങ്ങളില്‍ ശിവഗിരി മഠം നടത്തുന്ന പരിപാടികളില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ ചില മദ്യ വ്യാപാരികളുടെ പേരുകള്‍ കാണാനിടയായി. മദ്യം കുടിക്കുന്നത് പോലെ തന്നെ ഗുരുദേവന്‍ വിലക്കിയ കാര്യം ആണ് അത് കൊടുക്കുന്നതും. ഗുരു ധര്‍മ്മ വിശ്വാസികളില്‍ ഇത് വളരെ വേദന ജനിപ്പിക്കുന്ന കാര്യം ആണ് . തീര്ഥാകടന കമ്മിറ്റികളില്‍ പോലും സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മദ്യ വ്യാപാരികള്‍ യഥാര്ത്ഥ ത്തില്‍ തീര്ഥാകടനകാലത്ത് ശിവഗിരിയിലെ ഗുരുസാന്നിധ്യം ഇല്ലാതാക്കും എന്ന് ഭയക്കുന്ന അനേക ലക്ഷം ഗുരുഭക്തന്മാഥരുണ്ട്.
സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന ലഹരി വസ്തുകള്ക്ക് എതിരെ നടത്തേണ്ട ബോധവല്കിരണത്തിനു ശിവഗിരി നേതൃത്വം നല്കേുണ്ട സമയം സമാഗതമായിരിക്കുന്നു. ഗുരുവിന്റെ വാക്കുകള്‍ ഉള്ക്കൊ്ണ്ട്‌ ഗുരുശിഷ്യന്മാര്‍ മുന്നിട്ടിറങ്ങിയാല്‍ ജാതി മത ഭേദമെന്യേ കേരള സമൂഹം ഒറ്റകെട്ടായി ശിവഗിരിക്ക് പിന്നില്‍ അണിനിരക്കും എന്ന് ഞങ്ങള്ക്ക് ഉറപ്പുണ്ട് . അതിന്റെ ആദ്യപടിയായി മദ്യ വ്യാപാരികളെ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും ശിവഗിരിയും, അനുബന്ധ സ്ഥാപനങ്ങളും പരസ്യമായി വിലക്കണം എന്ന് ഗ്രൂപ്പ് അഭ്യര്‍ത്ഥിക്കുന്നു. ഗുരു ധര്‍മ്മം പാലിക്കാതവര്‍ക്ക് ഗുരു ദര്‍ശന പ്രചരണാര്‍ത്ഥം നടക്കുന്ന തീര്ഥാ്ടനത്തിന്റെയും മറ്റു അനുബന്ധ പരിപാടികളുടെയും ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ല എന്ന് ഈ അവസരത്തില്‍ വിനീതമായി അറിയിച്ചുകൊള്ളുന്നു.
ആദരണീയനായ സ്വമിജിയും, മറ്റു സന്യാസി ശ്രേഷ്ടന്മാരും ഇതേ കുറിച്ച് അടിയന്തിരമായി ചിന്തിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് വിനീതമായി അഭ്യര്ത്ഥികക്കുന്നു

ജഗത്‌ഗുരു ശ്രി നാരായണഗുരു ഗ്രൂപ്പ്‌.

https://www.facebook.com/groups/jagatgu ... 293763257/
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia


Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 1 guest

cron
./cache/ is NOT writable.