Shivagiri Pilgrimage begins tomorrow...

Read and Post All general Topics Here

Shivagiri Pilgrimage begins tomorrow...

Postby manu » Thu Dec 29, 2011 12:27 pm

ശിവഗിരി തീര്‍ഥാടനം നാളെ തുടങ്ങും
Posted on: 29 Dec 2011


വര്‍ക്കല: ശിവഗിരി തീര്‍ഥാടനം വെള്ളിയാഴ്ച തുടങ്ങും. ഞായറാഴ്ചയാണ് സമാപനം. മൂന്നുദിവസങ്ങളിലായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍ നടക്കും. 31ന് രാവിലെ 6.30ന് തീര്‍ഥാടന ഘോഷയാത്ര നടക്കും. തീര്‍ഥാടന സമ്മേളനത്തില്‍ പാകിസ്താന്‍ മുന്‍ ഫെഡറല്‍ വകുപ്പു മന്ത്രി മിര്‍ നവാസ് ഖാന്‍ മാര്‍വത്ത് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

79-ാമത് ശിവഗിരി തീര്‍ഥാടനത്തിന് 20 ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളും ഇത്തവണ എത്തുന്നുണ്ട്. ശിവഗിരി രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായി മാറുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. 30ന് രാവിലെ അഞ്ചിന് മഹാസമാധിയില്‍ നടക്കുന്ന വിശേഷാല്‍ ഗുരുപൂജയ്ക്കും സമൂഹ പ്രാര്‍ഥനയ്ക്കുംശേഷം ഏഴിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീര്‍ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ദിവസവും രാത്രി ഏഴു മുതല്‍ കലാപരിപാടികളും ഉണ്ടായിരിക്കും. 30ന് ചലച്ചിത്രതാരം സുകുമാരി ഉദ്ഘാടനം ചെയ്യും. നടന്‍ സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയാകും.

ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ എം.വീരപ്പമൊയ്‌ലി, വയലാര്‍ രവി, കെ.സി.വേണുഗോപാല്‍, കെ.വി.തോമസ്, മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ്, ഷിബുബേബിജോണ്‍, എ.പി. അനില്‍കുമാര്‍, അടൂര്‍പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, ശ്രീലങ്കയില്‍നിന്നുള്ള റവ. ബദ്ദേഗാമ സമിതതേരോ, സി.രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ തീര്‍ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കും. 15,000-ഓളം പേര്‍ക്കിരിക്കാന്‍ കഴിയുന്ന മൂന്നു നിലയുള്ള തീര്‍ഥാടന പന്തലാണ് ശിവഗിരിയില്‍ ഒരുക്കിയിരിക്കുന്നത്. ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി ചെറായി ഗൗരീശ്വരം കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട ഔദ്യോഗിക പദയാത്ര ബുധനാഴ്ച വൈകീട്ട് ശിവഗിരിയില്‍ എത്തിച്ചേര്‍ന്നു. തീര്‍ഥാടന കമ്മിറ്റി ഭാരവാഹികളും സംന്യാസിമാരും ചേര്‍ന്ന് സ്വീകരിച്ചു. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പദയാത്രകള്‍ വരുംദിവസങ്ങളില്‍ ശിവഗിരിയില്‍ എത്തിച്ചേരും.

source:-
http://www.mathrubhumi.com/online/malay ... -29/kerala
Thanks,
Manu


Man’s humanity marks out the human kind
Even as bovinity proclaims a cow.
Brahminhood and such are not thus-wise;
None do see this truth, alas!

-------SreeNarayanaGuru---------
User avatar
manu
Valuable Contributor
 
Posts: 259
Joined: Mon Nov 10, 2008 12:41 pm
Location: Ettumanoor,Kottayam,Kerala

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests