Sahodharan Ayyappan's 44 th Death Aniversary

Read and Post All general Topics Here

Sahodharan Ayyappan's 44 th Death Aniversary

Postby gopu » Mon Mar 05, 2012 3:21 pm

പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു
സഹോദരന്‍ അയ്യപ്പന്‍റെ നാല്‍പ്പത്തി നാലാം ചരമദിനം നാളെ....
================================
1889 ഓഗസ്റ്റ് 21-ന് എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ
ചെറായിയിൽ കു‌മ്പളത്ത് പറമ്പില് എന്ന പുരാതന കുടുംബത്തിൽ
കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു.

ചെറായിയിൽ പ്രാഥമിക വിദ്യാഭാ‍സം പൂർത്തിയാക്കിയശേഷം
പറവൂർ ഹൈസ്കൂളിൽ പഠിച്ചു. കോഴിക്കോട്
മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ
പഠിച്ച് പാസ്സായി മദ്രാസിൽ ഉപരിപഠനത്തിനു ചെന്നെങ്കിലും
ശരീരാസ്വാസ്ഥം മൂലം ഇടയ്ക്കുവച്ച് പഠനം നിർത്തി
ഒരു കൊല്ലക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു.
ഈ ഘട്ടത്തിൽ വിദ്യാപോഷിണി എന്ന പേരിൽ ഒരു സാഹിത്യ
സമാജമുണ്ടാക്കി അതിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി.

ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട്
അയ്യപ്പൻ പഠനം തുടർന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എയ്ക്ക് ചേർന്നു.

ഇക്കാലത്താണ് മഹാകവി കുമാരനാശാനുമായി സഹവസമുണ്ടായത്. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കി കവിതകൾ രചിക്കാൻ
അയ്യപ്പൻ കുമാരനാശാൻ ശക്തമായി പ്രേരണ നൽകി.
ബി.എ പാസ്സായ ശേഷം ‘അയ്യപ്പൻ ബി.എ’ എന്ന് പരക്കെ അറിയപ്പെട്ടു.

സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും
അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള
വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം പ്രവർത്തനരംഗത്തിറങ്ങി. ചെറായിയിൽ 1917 മെയ് 29-ന് ഏതാനും ഈഴവരെയും
പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി മിശ്രഭോജന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി.

അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാ‍നം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു.
മിശ്രഭോജനത്തിൽ പങ്കെടുത്തവരെ സഭയിൽ നിന്ന് പുറത്താക്കി.
അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു.

1917ൽ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു.
മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പൻ
കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു.
അദ്ദേഹം സഹോദരനയ്യപ്പൻ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്.

1919ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചു.
ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന
ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’
പത്രത്തിന്റെ പ്രവർത്തനം. സാമ്പത്തികമായി കഠിനയാതനകൾ സഹിച്ചുകൊണ്ടാണ് ‘സഹോദരൻ’ പത്രം ഓരോ ആഴ്ച്ചയും പ്രസിദ്ധീകരിച്ചത്. ഈ രാജ്യത്തെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും
ഈ പത്രം നൽകിയ സംഭാ‍വന അമൂല്യമാണ്.

കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയിൽ ഉത്തരവാദിത്വഭരണം വന്ന ശേഷം ജനകീയ മന്ത്രിസഭയിൽ 2 പ്രാവശ്യം അംഗമായും അദ്ദേഹം തന്റെ വ്യക്തിപ്രഭാവം പ്രകടമാക്കി.
തിരു-കൊച്ചിയിലെ ആദ്യ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
ഇടയ്ക്കു വച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചു.

ഒടുവിലത്തെ 15 വർഷത്തോളം സജീവമായ
പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച് വായനയ്ക്കും
എഴുത്തിനുമായി അദ്ദേഹം സമയം വിനിയോഗിച്ചു.
മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’
എന്ന പംക്തിയിൽ കുറിപ്പുകളെഴുതിയിരുന്നു.
1968 മാർച്ച് 6-ന് ഹൃദ്‌രോഗബാധിതനായി അദ്ദേഹം അന്തരിച്ചു
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.