Sadaachaaram സദാചാരം

Works of sreenarayana guru

Sadaachaaram സദാചാരം

Postby shankara_2000 » Sun Jul 12, 2009 2:20 pm

നല്ലതൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം

ധര്‍മ്മം സദാ ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും

നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രേ ജലം, നെല്ലില്‍ -
ച്ചെല്ലും വഴി ചെറുക്കുകില്‍

പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ, നേരേ വിപര്യയം.

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

ദത്താപഹാരം വംശ്യര്ക്കു്-
മത്തലേകീടുമെന്നതു
വ്യര്ത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോര്ക്കു ക

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയില്‍
shankara_2000
Valuable Contributor
 
Posts: 54
Joined: Tue Jun 23, 2009 10:58 pm

Return to Works of sreenarayana guru

Who is online

Users browsing this forum: No registered users and 0 guests

cron