Sachidhanandan - A poem on SreeNarayananguru

The articles witten by devotees of SreeNarayanaGurudevan.

Sachidhanandan - A poem on SreeNarayananguru

Postby gopu » Thu Mar 01, 2012 8:13 pm

മലയാളത്തിന്‍റെ പ്രശസ്ത കവി ശ്രി. സച്ചിദാനന്ദന്‍ ശ്രീനാരായണ ഗുരുദേവനെ കുറിച്ചു എഴുതിയ കവിത . നിങ്ങളില്‍ പലരും ഒരു പക്ഷെ വായിച്ചിട്ടുണ്ടാവും. എങ്കിലും ഇതു വരെ വായിച്ചിട്ടില്ലാത്തവര്‍ക്ക്‌ നല്ല ഒരു അനുഭവം ആയിരിക്കുമെന്ന് തോന്നുന്നു. ഒരു മഹാ സംഭവം ഒന്നുമല്ല.എങ്കിലും നമ്മുടെ പരമ്പരാഗത കവിതാ സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി .ആധുനിക കവിതയുടെ പ്രതിനിധി ആയ സച്ചിദാനന്ദന്‍ ഗുരുവിന്‍റെ അരുവിപ്പുറം പ്രതിഷ്ഠയെ എങ്ങനെ വരച്ചു കാട്ടുന്നു എന്നത് തീര്‍ച്ചയായും കൌതുകകരമായിരിക്കും. ഇതാ അദ്ദേഹത്തിന്‍റെ ഒരു പഴയ കവിത.

പ്രതിഷ്ഠ
========
തന്‍റെ പുലിയോടൊപ്പം ഗുരു
ഏകാന്തതയുടെ കുന്നിറങ്ങി വന്നു
തന്‍റെ അരുവിയോടൊപ്പം ഗുരു
ധ്യാനത്തിന്‍റെ മലയിറങ്ങി വന്നു
തന്‍റെ ജനങ്ങളോടൊപ്പം ഗുരു
ദുരിതങ്ങളുടെ കരയില്‍ നിന്നു
തന്‍റെ സ്വപ്നത്തിന്‍റെ ശില ഗുരു
ആറ്റുവെള്ളത്തില്‍ നിന്നു വീണ്ടെടുത്തു.

അവന്‍ നിറഞ്ഞ കടലിനെയും
.ചവിട്ടേറ്റ പുല്ലിനെയും ധ്യാനിച്ചു
വീരന്റെ ഉറുമിയേയും
ചൊട്ടയിട്ട തെങ്ങിനെയും ധ്യാനിച്ചു
ബുദ്ധന്‍റെ താമരയെയും
മഹാവീരന്റെ നിലാവിനെയും ധ്യാനിച്ചു .
ഉര്‍വരതയുടെ മന്ത്രങ്ങള്‍ ജപിച്ചു ഗുരു
പാവങ്ങളുടെ ശിവലിംഗം പ്രതിഷ്ടിച്ചു
കുംഭ മാസത്തിലെ കുരുത്തോലയും
കണിക്കൊന്നയുടെ ആദ്യത്തെ മൊട്ടുകളും കൊണ്ട്
അവന്‍ മുക്തിയുടെ ദൈവത്തെ ആരാധിച്ചു
അവശരുടെ കണ്ണീരും
ഈറ്റക്കടുവയുടെ പാലുംകൊണ്ട്
ദൈവത്തെ അഭിഷേകം ചെയ്തു
തന്‍റെ പുലരിയോടൊപ്പം ഗുരു
ബ്രഹ്മപദം വിട്ട്‌ ഇറങ്ങി നടന്നു.
സ്വന്തം മണ്ണിലെ മരങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍
കര്‍മ്മങ്ങളുടെ കൊടുംവെയിലില്‍
കരുണയുടെ പെരുമഴയില്‍
അവന്‍ ഉണര്‍ത്തി വിതച്ചു, വിളയിച്ചു.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to ARTICLES ABOUT SREENARAYANAGURU

Who is online

Users browsing this forum: No registered users and 1 guest

cron
./cache/ is NOT writable.