മംഗലശ്ശേരിയിൽ ആർ .ഗോവിന്ദൻ ചാന്നാർ

Read and Post All general Topics Here

മംഗലശ്ശേരിയിൽ ആർ .ഗോവിന്ദൻ ചാന്നാർ

Postby gopu » Sun May 12, 2013 8:37 am

കൊല്ലം പ്രാക്കുളത്തു മംഗലശ്ശേരിയിൽ ആർ .ഗോവിന്ദൻ ചാന്നാർ ഗുരുദേവന്റെ ഒരു ഗൃഹസ്ഥ ശിഷ്യൻ ആയിരുന്നു .ഗുരുദേവനെ ഈശ്വരൻ ആയി കരുതി ആരാധിച്ച , കഠിനാധ്വാനി ..കയർ , കൊപ്ര ,അവയുടെ അനുബന്ധ വ്യവസായങ്ങൾ വിപുലമായ രീതിയിൽ നടത്തി വലിയ ധനവാൻ ആയി ചാന്നാർ .ആ പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമയും അദ്ദേഹം ആയിരുന്നു . ഗുരുദേവനും , അനുചരൻ മാരും പല പ്രാവശ്യം താമസിച്ച തറവാട് ആണ് മംഗലശ്ശേരി .മൂന്നു വശവും കായലായ പ്രാക്കുള ത്തു ഗുരുദേവനു കുളിക്കാൻ വേണ്ടിമാത്രം രണ്ടു കുളങ്ങൾ ചാന്നാർ നിർമ്മിച്ചു . ഗുരുദേവനും സഹായികൾക്കും താമസിക്കാൻ വേണ്ടി ഒരു വലിയ കെട്ടിടം നിർമ്മിച്ചു കുമാര മംഗലം എന്നു പേരും ഇട്ടു . യോഗത്തിൻറെ വിശേഷാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ എല്ലാം അവിടെയാണ് താമസിച്ചത് . ശിവഗിരിയിലെ ശാരദാ വിഗ്രഹം വാർപ്പിച്ചത് ചാന്നാർ ആണ് .ആദ്യം വാർപ്പിച്ചത് ശരി ആയില്ല എന്നും വീണ്ടും വാർപ്പിക്കുക ആണ് ഉണ്ടായതെന്നും പറയപ്പെടുന്നു . യോഗത്തിനും ശിവഗിരിക്കും ചാന്നാർ വാരി ക്കോരി കൊടുത്തു .
ഗോവിന്ദൻ ചാന്നാർക്കു ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..കാർത്യായനി ...കാർത്യായനിയുടെ കല്യാണത്തിനു ഗുരുദേവനെ ശിവഗിരിയിൽ നിന്നും പ്രത്യേക ബോട്ടു മാർഗം മംഗലശ്ശേരി യിൽ കൊണ്ടു വന്നു .സ്വാമി ബോട്ടിൽ നിന്നിറങ്ങുന്ന സമയം രാത്രി ആയതിനാൽ അവിടെ നിന്നും വീടുവരെ യുള്ള ഒരു കിലോ മീറ്ററിൽ അധികം ദൂരം ശരറാന്തലുകൾ കെട്ടി തൂക്കിയിരുന്നു . കല്യാണ ദിവസം കേരളത്തിലെ , സമുദായ നേതാക്കളെയും, സ്വാമി ഭക്തരെയും , മറ്റു വിശിഷ്ട അതിഥി കളെ ക്കൊണ്ടും മംഗലശ്ശേരി തറവാടു മുഴുവൻ നിറഞ്ഞു . തൃപ്പാദങ്ങൾ തന്നെ ആണ് വധൂവരന്മാർക്കു വരണ മാല്യം എടുത്തു കൊടുത്തത് . സദ്യക്കു ഒരാൾക്കു രണ്ടില ഇട്ടിരുന്നു .ചോറും കറികളും ഒരു ഇലയിൽ, വിവിധ പലഹാരങ്ങൾ രണ്ടാമത്തെ ഇലയിൽ. കല്യാണത്തിന്റെ ധൂർത്ത് ഒന്നും ഗുരുദേവനു ഇഷ്ടപ്പെട്ടില്ല .
ശിവഗിരി മഠത്തിലെ ചിലവുകൾക്കായി സ്ഥിരമായ ഒരു വരുമാന മാർഗ്ഗം വേണം എന്നു ഗുരുദേവൻ ആഗ്രഹിക്കുന്നതു മനസ്സിലാക്കിയ ചാന്നാർ ..ആയിരം രൂപാ കൊടുത്തു .1908 . ൽ ആയിരുന്നു ഇത് .ഈ തുക ഉപയോഗിച്ച് ശിവഗിരിയോടു ചേർന്ന ഒരു സ്ഥലം, സ്വാമിയുടെ പേരില് വാങ്ങി ..പ്രമാണം തയ്യാറാക്കിയ സമയം അതിന്റെ അവസാന ഭാഗത്ത്‌ ഗുരുദേവൻ വളരെ നിർബന്ധിച്ചു ഒരു കാര്യം എഴുതി ചേർത്തു .
--ജീവിത സായാന്ഹത്തിൽ മംഗലശ്ശേരി ഗോവിന്ദൻ ചാന്നാർക്കു ..ശിവഗിരി മഠത്തിൽ നിന്നും പ്രതിമാസം15 രൂപാ സഹായ ധനം നല്കണം, സൗജന്യ ഭക്ഷണവും താമസസൌകര്യവും നല്കി സഹായിക്കണം എന്നും എഴുതി ചേർത്തു . പ്രമാണം വായിച്ചു കേട്ടപ്പോൾ കോടീശ്വരൻ ആയ ചാന്നാർ ആ വ്യവസ്ഥ ചേർക്കരുതെന്നു അപേക്ഷിച്ചു ,.നിർബന്ധിച്ചു ..അവസാനം തൃപ്പാദങ്ങളുടെ കൽപ്പനക്കു വഴങ്ങി ആ വ്യവസ്ഥയോടെ പ്രമാണം രജിസ്റ്റർ ചെയ്തു .
1914 ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടു ..യുദ്ധം മുറുകിയപ്പോൾ കപ്പലുകളുടെ വരവും പോക്കും നിലച്ചു . ലക്ഷ ക്കണക്കിനു രൂപയുടെ സാധനങ്ങൾ വർഷങ്ങളോളo കെട്ടി കിടന്നു .എല്ലാം നശിച്ചു ..കൊപ്രയും ,കയറും എല്ലാം , എല്ലാം .എന്നിട്ടും തന്റെ തൊഴിലാളികൾക്കും ആശ്രിതർക്കും സഹായം എത്തിക്കാൻ ചാന്നാർ ശ്രമിച്ചു .നാലഞ്ചു വര്ഷം നീണ്ടു നിന്ന പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല .ഇതിനിടക്ക് വേറൊരു പ്രതിസന്ധിയും ഉണ്ടായി
ഗോവിന്ദൻ ചാന്നാരുടെ മൂത്ത സഹോദര പുത്രൻ ആയ പപ്പുവിനെ ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിക്കാൻ അന്നത്തെ ക്യയ് ലോണ്‍ ബാങ്ക് ഗ്രൂപ്പിൽ പെട്ട മാമച്ചൻ എന്നോരാളോടു 18000 രൂപ വാങ്ങിയിരുന്നു .ഗോവിന്ദൻ ചാന്നാരുടെ വസ്തുവകകൾ ഈടു കൊടുത്താണ് ആ തുക എടുത്തത്‌ .തവണ അടക്കാൻ ചാന്നാർക്കു കഴിഞ്ഞില്ല ..മുതലും പലിശയും വളരെ അധികം കൂടി .. ഇതിനിടയിൽ ഏക മകൾ കാര്ത്ത്യായനി മരിച്ചു ..പിറ്റേ വർഷം അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു ...ചാന്നാർ ആ തളർന്നു ...തകർന്നു ...ഒന്നിലും ഒരു ശ്രദ്ധയും ഇല്ലാതായി..ബാദ്ധ്യതകൾ പെരുകി വസ്തു വകകൾ ഓരോന്നായി , ജപ്തി ചെയ്യപ്പെട്ടു .
പ്രയാസങ്ങൾ സഹിക്കാൻ വയ്യാതു വന്നപ്പോൾ ശിവഗിരിയിൽ ചെന്നു ..സ്വാമിയെ കണ്ടു ..തൃപ്പാദങ്ങൾ ചാന്നാരെ ആശ്വസിപ്പിച്ചു . മംഗലശ്ശേരി ചാന്നാരുടെ ആകെ ആശ്രയം ശിവഗിരി മഠം ആയി ..താൻ വേണ്ട എന്നു പറഞ്ഞിട്ടും , തന്റെ സുരക്ഷയെ ക്കരുതി ഗുരുദേവൻ ആ പ്രമാണത്തിൽ എഴുതി ചേർത്ത വ്യവസ്ഥകൾ അപ്പോൾ ചാന്നാർ ഓർമ്മിച്ചു ..അത്ഭുതം കൂറി .
വളരെ നാൾ ശിവഗിരി മഠത്തിൽ കഴിഞ്ഞ ചാന്നാർ ഒരു വീഴ്ചയെ തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു .പിന്നീടു അദ്ദേഹം ശിവഗിരിയിലേക്കു മടങ്ങിയില്ല ..പ്രാക്കുളത്തു തന്നേ കഴിഞ്ഞു ..ഒരു നേരത്തേ ഭക്ഷണത്തിനു വേണ്ടി തോളിൽ മാറാപ്പുമായി ഓരോ വീട്ടിലും ചാന്നാർ കയറി ഇറങ്ങി .1951 ..ആഗസ്റ്റു 16 നു ഉറങ്ങാൻ കിടന്ന ചാന്നാർ പിന്നെ ഉണർന്നില്ല .
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.