ശ്രീനാരായണ പഠന പ്രചാരണ പരിപാടി 20ന് തുടങ്ങും

Read and Post All general Topics Here

ശ്രീനാരായണ പഠന പ്രചാരണ പരിപാടി 20ന് തുടങ്ങും

Postby gopu » Thu Apr 18, 2013 2:48 am

കണ്ണൂർ: സാംസ്കാരിക വകുപ്പിനു കീഴിലുള്ള ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രവും കണ്ണൂർ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീനാരായണ പഠന പ്രചാരണ പരിപാടിക്ക് 20ന് തുടക്കം കുറിക്കും. 'ശ്രീനാരായണ ഗുരുവിന്റെ കാവ്യഭാവുകത്വം' എന്ന വിഷയത്തിൽ 20ന് രാവിലെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടക്കുന്ന സെമിനാർ പഠനകേന്ദ്രം ചെയർമാൻ കൂടിയായ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എൽ. എ. അദ്ധ്യക്ഷത വഹിക്കും. കൽപ്പറ്റ നാരായണൻ പ്രഭാഷണം നടത്തും. യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എ.പി.കുട്ടികൃഷ്ണൻ, എ.എം.ശ്രീധരൻ എന്നിവർ പ്രസംഗിക്കും.
ശ്രീനാരായണ ഗുരുവിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ശാസ്ത്രീയ പഠന പദ്ധതി കൂടിയാണിതെന്ന് പഠനകേന്ദ്രം ഡയറക്ടർ അഡ്വ. ടി.കെ. ശ്രീനാരായണദാസ്, യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാർ പി.ശിവപ്പു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഠനകേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീനാരായണ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ നിർദ്ദേശിച്ച രചനാഭാഗങ്ങൾ അടുത്ത അദ്ധ്യയനവർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും പഠനകേന്ദ്രം ഡയറക്ടർ പറഞ്ഞു.
Thanks
Gopu

[email protected]

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 686
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Return to Post your General Questions, Queries and information here

Who is online

Users browsing this forum: No registered users and 0 guests

cron
./cache/ is NOT writable.