It is currently Wed Oct 16, 2019 7:48 am

News News of Works of sreenarayana guru

Site map of Works of sreenarayana guru » Forum : Works of sreenarayana guru

Works of sreenarayana guru

ജീവകാരുണ്യപഞ്ചകം - A complete study

ജീവകാരുണ്യപഞ്ചകം


എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

വ്യാഖ്യാനം

ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ ...
Dhaivadeshakam - Worship of Gurudevan

"Inform the people about the general principles of religion and propagate faith in God.Strive among the people to achieve external and internal cleanliness or the threefold cleanliness (of thought, word and deed).Speak to the people about non-violence, love and unity and make themobserve these principles.Select and train suitable young men and send out the best and willing among them as monks to work for the good of others."

-Sri Narayana Guru

Today, September 21, is ...
Read more : Dhaivadeshakam - Worship of Gurudevan | Views : 1979 | Replies : 8


Dhaivadhashakam - ദൈവദശകം

My Old Collections
Image
Read more : Dhaivadhashakam - ദൈവദശകം | Views : 1706 | Replies : 6


തിരുക്കുറള്‍ -ഈശ്വരസ്തുതി

ശ്രീ നാരായണ ഗുരുദേവന്‍ ' ശിവശതകം ' എന്ന കൃതിയിലൂടെ തിരുക്കുറളിന്റെ സ്രഷ്ടാവായ തിരുവള്ളുവരെ പുകഴ്ത്തുന്നത് സരസ്വതി ദേവി തന്നെ വള്ളുവരുടെ നാവില്‍ പരംപോരുള്‍ പകര്‍ന്നു കൊടുത്തു എന്നാണ് . രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന വള്ളുവര്‍ നാല് വേദങ്ങളുടെയും പൊരുള്‍ തിരുക്കരളില്‍ ആവാഹിച്ചു വച്ചിരിക്കുന്നു. തമിഴ് വേദമായ തിരുക്കുറള്‍ ഗുരുവിനെ അത്രയധികം സ്വാധീനിച്ചിരുന്നു എന്ന് തിരുക്കുറളിന്റെ ഈ മലയാളം പരിഭാഷയിലൂടെ വ്യക്തമാണ്.

അധ്യായം 1

ഈശ്വരസ്തുതി

കുറള്‍ 1

അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും

ലോകത്തിന്നേകനാമാദി ഭഗവാനാദിയായിടും.

സാരം - ' അ ' എന്ന അക്ഷരം അക്ഷരങ്ങളില്‍ ആദ്യത്തെതാണ് , എല്ലാ ഭാഷകളുടെയും തുടക്കം ' അ ' എന്ന മൂലസ്വരം ആണ് . അതുപോലെ തന്നെ ...


Shri. Gurudevan's Work in Sanskrit.

Dear members and moderators,

I am highly obliged to be a member of a forum named after shri. Narayana Guru Devan.
I would love to learn more of Guru’s works especially written in Sanskrit. I am already fallen in love with Darsanamala and advaitha deepika.
Can someone post the same in Sanskrit please? I have already checked it with the store in Sivagiri but can’t find it.
A scanned copy of the original would be ...
Read more : Shri. Gurudevan's Work in Sanskrit. | Views : 2165 | Replies : 3
ജനനീനവരത്നമഞ്ജരീ - Janani Navaratna Manjari with Commentary

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട്. "അഖണ്ഡാനുഭൂതിയിലെഴും തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി…കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്മേലാകെ മൂടും.." ഈ വരികളൊക്കെ വെറും കവിതയല്ല. കവിതകള്‍ക്കപ്പുറത്തേയ്ക്ക് ...


 

Login  •  Register


Statistics

Total posts 1557 • Total topics 948 • Total members 510

cron
./cache/ is NOT writable.