Jivakarunya Panchakam ജീവകാരുണ്യപഞ്ചകം - Sri Narayana Guru

Works of sreenarayana guru

Jivakarunya Panchakam ജീവകാരുണ്യപഞ്ചകം - Sri Narayana Guru

Postby shankara_2000 » Thu Jul 09, 2009 7:36 pm

എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?
കൊല്ല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും 1

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോര്‍ക്കിലിതെ-
ന്നല്ലേ പര്ചയേണ്ടതു ധാര്‍മ്മികരേ? 2

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളേ? 3

കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം 4

കൊല്ലായ്കില്‍ ഗുണമുള്ള പുമാ-
നല്ലായ്കില്‍ മൃഗത്തൊടു തുല്യമവന്‍
കൊല്ലുന്നവനില്ല ശരണ്യത മ-
റ്റെല്ലാവക നന്‍മയുമാര്‍ന്നീടിലും 5
shankara_2000
Valuable Contributor
 
Posts: 54
Joined: Tue Jun 23, 2009 10:58 pm

Return to Works of sreenarayana guru

Who is online

Users browsing this forum: No registered users and 1 guest

cron