അഞ്ചു വര്‍ഷം മുന്നേ ചെംപഴന്‍തിയില്‍ വെച്ച് അവസാനമായി കാണുമ്പോള്‍ അമ്മയുടെ കണ്ണിനു കാഴ്ച തീരെ നഷ്ടപ്പെട്ടിരുന്നു.ഓര്‍മ്മയുടെ നിഴലനക്കങ്ങള്‍ മാത്രം അവരില്‍ അവശേഷിച്ചു .എന്നിട്ടും പതിവ് പോലെ അ കഥ പറഞ്ഞവര്‍ കരഞ്ഞു ;താമരപ്പൂവിതള്‍പോലെയുള്ള ചുവന്ന നിറമുള്ള സ്വാമി അപ്പൂപ്പനെ കണ്ട കഥ .... കുട്ടികാലത്ത് ശിവഗിരിയിലെത്തുമ്പോള്‍ ഗുരുസ്വാമി നേരിട്ട് നല്കുന്ന കല്‍ക്കണ്ഠവും ഉണക്കമുന്തിരിയും കഴിച്ച നിര്‍വൃതി ആ ഓര്‍മ്മകളില്‍ തിളങ്ങുന്നുണ്ട് .ഒരിക്കല്‍ മധുരം കൊതിച്ചു ശിവഗിരിയില്‍ ചെന്നപ്പോള്‍ എഴുതിരിയിട്ട വിളക്കിന് മുന്നില്‍ ധ്യാനത്തിലെന്ന പോലെ സമാധിയില്‍ ഇരിക്കുന്ന ഗുരുസ്വാമിയെ ആണ് കണ്ടത് ..ആ ജീവന്‍ നിലച്ചു എന്നറിയാതെ പതിവ് പോലെ മുന്തിരിക്കും കല്‍കണ്ടതിന്നുമായി കൈ നീട്ടിയപ്പോള്‍ ഒരു തേങ്ങലോടെ അമ്മ നളിനിയുടെ കൈ പിടിച്ചു താഴ്ത്തി ...എങ്ങും കണ്ണീരുതോരാത്ത ജനസഞ്ചയം . അന്ന്‍ ശിവഗിരിക്കുന്നില്‍ കണ്ട കാഴ്ചകളോരോന്നും പറഞ്ഞു വര്‍ഷങ്ങള്‍ക്കിപ്പുറം മരണ ശയ്യായില്‍ കിടന്നു അവര്‍ കുറേ കരഞ്ഞു സ്വന്തം മക്കളുടെ പേരു പോലും മറന്നിട്ടും ഗുരുവെന്ന നിത്യ സത്യത്തെ കണ്‍പാര്‍ത്തതിന്‍റെ ഓര്‍മ്മ മാത്രം നളിനിയമ്മയില്‍ മങാത്തെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി ഇതൊരു ജ്ന്‍മ സുകൃതമാണ് ഓര്‍മ്മയുടെ അവസാന കണികയില്‍ ഗുരുസ്വരൂപം മാത്രം നിറഞ്ഞു നില്‍ക്കുക എന്നത്... എല്ലാ പൊരുളും തൊട്ടെണ്ണി ഒടുങ്ങുമ്പോള്‍ ഒടുവില്‍ തെളിയുന്ന പരമാത്മാ ചൈതന്യം പോലെയാണിത് .[ഗുരു ദേവന്റെ സഹോദരി മാതയുടെ കൊച്ചുമകളായിരുന്നു നളിനി അമ്മ കുറച്ചു വര്ഷം മുന്പ് അവര്‍ നിത്യതയില്‍ ലയിച്ചു അവസാന ശ്വാസം വരെ 'ഗുരു സ്വാമി ' എന്ന സ്നേഹാക്ഷരങ്ങള്‍ അവരുടെ കണ്‍ഠത്തില്‍ ജീവ മന്ത്രം പോലെ തങ്ങി നിന്നിരുന്നു ...]
( കേരള കൌമുദി ദിന പത്രം )

News