'കുമാരനാശാന്റെ ജന്മനാട്ടില്‍' പൂര്‍ത്തിയായി
തിരുവനന്തപുരം: മഹാകവി കുമാനാശാന്റെ ബാല്യകാലത്തെ ആസ്പദമാക്കിയുള്ള ഡോക്യുഫിക്ഷന്റെ ചിത്രീകരണം പൂര്‍ത്തിയായി. 30 മിനിട്ടുള്ള ഈ ചിത്രം കുമാരനാശാന്റെ ജന്മനാടായ കായിക്കരയിലാണ് ചിത്രീകരിച്ചത്.
കുട്ടി കുമാരനാശാനായി വേഷമിട്ടത് 6-ാം ക്‌സാസുകാരനായ മാസ്റ്റര്‍ വിഘ്‌നേഷ് ബിജു ആണ്.
'കുമാരനാശാന്റെ ജന്മനാട്ടില്‍' എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം 'കലാഇന്ദു' വിഷനാണ് നിര്‍മിച്ചരിക്കുന്നത്.
വിജയന്‍ പാലാഴി, നഗരൂര്‍ ഷാജി, സുധീര്‍ഘോഷ്, ചിറയിന്‍കീഴ് ഷാജി, രമാദേവി, കുമാരി ഹരിത, കുമാരി നിഖിത, മാസ്റ്റര്‍ ശ്രീഹരി, മാസ്റ്റര്‍ ആദിത്യന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറ ജയന്‍ദാസ്. സുധീര്‍ഘോഷ് നിര്‍മാണവും ജി. സുജേഷ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
http://www.mathrubhumi.com/movies/malayalam/240778/

News